ലികേഷിന്റെ നിര്യാണത്തില്‍ കെ.സി.ജെ.എസ്.ഒ. വടകര യൂണിറ്റ് അനുശോചിച്ചു

വടകര: നാദാപുരം മുന്‍സിഫ് കോടതിയിലെ ജീവനക്കാരന്‍ കായക്കൊടി ചളിയില്‍തോട് പാലയാടുമ്മല്‍ ലികേഷിന്റെ (42) അകാല വിയോഗത്തില്‍ കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ (KCJSO) വടകര യൂണിറ്റിന്റെ നേതൃത്വത്തില്‍ അനുശോചന യോഗം ചേര്‍ന്നു. യൂണിറ്റ്…

വടകര: നാദാപുരം മുന്‍സിഫ് കോടതിയിലെ ജീവനക്കാരന്‍ കായക്കൊടി ചളിയില്‍തോട് പാലയാടുമ്മല്‍ ലികേഷിന്റെ (42) അകാല വിയോഗത്തില്‍ കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ (KCJSO) വടകര യൂണിറ്റിന്റെ നേതൃത്വത്തില്‍ അനുശോചന യോഗം ചേര്‍ന്നു.
യൂണിറ്റ് പ്രസിഡന്റ് എന്‍. കെ. രജീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ കോടതി പ്രതിനിധികളും ഭാരവാഹികളും പങ്കെടുത്തു.

NDPS കോടതി ശിരസ്തദാര്‍ ശ്രീനിവാസന്‍ നമ്പൂതിരി, ജില്ലാ ട്രഷറര്‍ രുബിന എസ്. കെ., രാജീവന്‍ പി. കെ., ദിനേശന്‍ വി. കെ., ലിജി എസ്. വി., പ്രമോദ് പി. ടി., ലിതിന്‍ പി. എം. എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി എ. കെ. രജനീഷ് സ്വാഗതവും ലിസിമ കെ. ടി. കെ. നന്ദിയും രേഖപ്പെടുത്തി.

The post ലികേഷിന്റെ നിര്യാണത്തില്‍ കെ.സി.ജെ.എസ്.ഒ. വടകര യൂണിറ്റ് അനുശോചിച്ചു appeared first on.

Comments (0)