വടകര എം.ഡി.എം.എ കേസിലെ പ്രതിയ്ക്ക് കുത്തേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വടകര: വടകര എം.ഡി.എം.എ കേസിലെ രണ്ടാം പ്രതിയായ കീര്‍ത്തനയെ പങ്കാളി ജിനീഷ് ആക്രമിച്ചത് വധിക്കുകയെന്ന ലക്ഷ്യത്തോടെയെയന്ന് പൊലീസ്. നീയെന്റെ ജീവിതം നശിപ്പിച്ചുവെന്ന് പറഞ്ഞ് പാഞ്ഞടുത്ത ജിനീഷ് കീര്‍ത്തനയെ കഴുത്തിനും കാലിനും കുത്തുകയായിരുന്നെന്നും…

വടകര: വടകര എം.ഡി.എം.എ കേസിലെ രണ്ടാം പ്രതിയായ കീര്‍ത്തനയെ പങ്കാളി ജിനീഷ് ആക്രമിച്ചത് വധിക്കുകയെന്ന ലക്ഷ്യത്തോടെയെയന്ന് പൊലീസ്. നീയെന്റെ ജീവിതം നശിപ്പിച്ചുവെന്ന് പറഞ്ഞ് പാഞ്ഞടുത്ത ജിനീഷ് കീര്‍ത്തനയെ കഴുത്തിനും കാലിനും കുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

കീര്‍ത്തനയുടെ പങ്കാളി ജിനീഷ് ആണ് പൊലീസ് സ്റ്റേഷനു മുന്നില്‍വച്ച് ആക്രമണം നടത്തിയത്. ജാമ്യവ്യവസ്ഥ പ്രകാരം ശനിയാഴ്ച രാവിലെ പത്തുമണിയോടെ വടകര പൊലീസ് സ്റ്റേഷനില്‍ കീര്‍ത്തന ഹാജരാകാന്‍ എത്തിയപ്പോഴാണ് ജിനീഷ് ഇവരെ ആക്രമിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ തനിക്കെതിരെ അപകീര്‍ത്തികരമായി പോസ്റ്റിടുകയും കീര്‍ത്തനയുടെ സുഹൃത്തുക്കള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് പ്രതിയെ പ്രകോപിതനാക്കിയത്. കൂടാതെ കീര്‍ത്തന എം.ഡി.എം.എ കേസില്‍ ഉള്‍പ്പെട്ടതും ആക്രമണത്തിന് കാരണമായി.

കഴുത്തിന് ഉള്‍പ്പെടെ നാലിടത്താണ് കീര്‍ത്തനയ്ക്ക് കുത്തേറ്റത്. ആക്രമണം നടന്നയുടന്‍ വടകര സി.ഐ സജീഷ് ഓടിയെത്തി പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയും കീര്‍ത്തനയെ ഉടനെ വടകര താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. പരുക്കു ഗുരുതരമായതിനാല്‍ പ്രാഥമിക ചികില്‍സക്ക് ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ജിനീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജിനീഷും കീര്‍ത്തനയും ലിവിങ് റിലേഷനിലായിരുന്നു.

ഈമാസം അഞ്ചാം തിയതിയാണ് കര്‍ശന ജാമ്യവ്യവസ്ഥകളോടെ ഹൈക്കോടതി കീര്‍ത്തനക്ക് ജാമ്യം അനുവദിച്ചത്. മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് നിരീക്ഷിച്ചായിരുന്നു ജാമ്യം. കേസിലെ ഒന്നാം പ്രതിയായ സഫ്വാനും മൂന്നാം പ്രതി കാവ്യയ്ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥ പാലിക്കാന്‍ എത്തിയപ്പോഴാണ് കീര്‍ത്തനയ്ക്കു കുത്തേറ്റത്.

Comments (0)