എംഡിഎംഎ കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു;

വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു; ആക്രമണം പോലീസ് സ്റ്റേഷൻ വളപ്പിൽ
വടകര: എംഡിഎംഎ കേസിലെ പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ കുത്തേറ്റു. സംഭവത്തിൽ കീർത്തനയുടെ ഭർത്താവെന്ന് പറയപ്പെടുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. എംഡിഎംഎ കേസിൽ ജാമ്യത്തിലിറങ്ങിയ കീർത്തന സ്റ്റേഷനിൽ ഒപ്പിടാനായി എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ശരീരത്തിൽ അഞ്ചോളം കുത്തേറ്റതായാണ് റിപ്പോർട്ട്. പരിക്കേറ്റ കീർത്തനയെ വടകര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments (0)