യുവമോര്‍ച്ച വനിതാ നേതാവിന്റെ പീഡന പരാതി; പ്രതിയെ വെറുതെ വിട്ടു
പേരാമ്പ്ര: യുവമോര്‍ച്ച വനിതാ നേതാവിന്റെ പീഡന പരാതിയില്‍ പേരാമ്പ്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴിക്കോട് അഡീഷണല്‍ ജില്ലാ കോടതി (സ്‌പെഷ്യല്‍ കോടതി നാദാപുരം) പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു.ജില്ലാ പ്രസിഡന്റിന്റെ…
പേരാമ്പ്ര: യുവമോര്‍ച്ച വനിതാ നേതാവിന്റെ പീഡന പരാതിയില്‍ പേരാമ്പ്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴിക്കോട് അഡീഷണല്‍ ജില്ലാ കോടതി (സ്‌പെഷ്യല്‍ കോടതി നാദാപുരം) പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു.
ജില്ലാ പ്രസിഡന്റിന്റെ വാഹനത്തില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന കടിയങ്ങാട് സ്വദേശിയായ സുജിത്ത് പരാതിക്കാരിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തുകയും പല സമയത്തായി സ്വര്‍ണ്ണവും, പണവും കൈപറ്റുകയും ചെയ്തിരുന്നതായും പിന്നീട് പ്രതി സ്വര്‍ണ്ണവും പണവും തിരികെ നല്‍കാമെന്ന് പറഞ്ഞ് പരാതിക്കാരിയെ പ്രതിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നതുമായിരുന്നു കേസിന് ആസ്പദമായ പരാതി.
പരാതിക്കാരിയും, പരാതിക്കാരിയുടെ സുഹൃത്തും മറ്റ് പതിനാറോളം സാക്ഷികളെയും വിസ്തരിച്ച കേസില്‍ പ്രതിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളോ പണമിടപാടോ തെളിയിക്കാന്‍ പരാതിക്കാരിക്ക് സാധിച്ചില്ലാ എന്ന് കണ്ടെത്തുകയും പ്രതിഭാഗം ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ചു കൊണ്ട് കോടതി പ്രതിയെ നിരുപാധികം വിട്ടയയ്ക്കുകയുമാണ് ഉണ്ടായത്.
പ്രോസ്യുക്കൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ അഡ്വ: മനോജ് അരൂര്‍, പ്രതിക്ക് വേണ്ടി അഡ്വ: അജീഷ് നമ്പ്യാക്കല്‍ എന്നിവര്‍ ഹാജറായി.
Comments (0)