ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ (ഐ.ആർ.എം.യു) മേപ്പയ്യൂർ മേഖലാ കൺവെൻഷൻ

മേപ്പയ്യൂർ:വാർത്തകൾ സത്യസന്ധമാണെന്ന് ഉറപ്പു വരുത്തേണ്ടത് മാധ്യമ പ്രവർത്തകരുടെ ഉത്തരവാദിത്തമാണെന്നും, നിലവാരമുള്ള മാധ്യമ സംസ്കാരം ജനങ്ങളുടെ അവകാശമാണെന്നും മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത പറഞ്ഞു. ഇന്ത്യൻ റിപ്പോർട്ടേഴ്സ് &…




മേപ്പയ്യൂർ:വാർത്തകൾ സത്യസന്ധമാണെന്ന് ഉറപ്പു വരുത്തേണ്ടത് മാധ്യമ പ്രവർത്തകരുടെ ഉത്തരവാദിത്തമാണെന്നും, നിലവാരമുള്ള മാധ്യമ സംസ്കാരം ജനങ്ങളുടെ അവകാശമാണെന്നും മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത പറഞ്ഞു. ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ (ഐ.ആർ.എം.യു) മേപ്പയ്യൂർ മേഖലാ കൺവെൻഷനും ഐഡി കാർഡ് വിതരണവും വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നിബിത.
മുജീബ് കോമത്ത് അധ്യക്ഷത വഹിച്ചു.അപകട ഇൻഷൂറൻസ്ഫോം വിതരണം ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ നിർവഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ. പ്രിയേഷ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.രഘുനാഥ് പുറ്റാട്, സുരേന്ദ്രൻ മേപ്പയ്യൂർ എന്നിവർ സംസാരിച്ചു. ശ്രീജീഷ് കേളപ്പൻ സ്വാഗതവും അഹ്മദ് അബ്ദുൾ ലത്തീഫ് നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായിസുരേന്ദ്രൻ മേപ്പയ്യൂർ (സെക്രട്ടറി), മുജീബ് കോമത്ത് (പ്രസിഡന്റ്), ശ്രീജീഷ് കേളപ്പൻ (ട്രഷറർ), അഹ്മദ് അബ്ദുൾ ലത്തീഫ് (ജോ.സെക്രട്ടറി),എൻ.കെ.ബാലകൃഷ്ണൻ (വൈസ്.പ്രസിഡന്റ്)എന്നിവരെ തെരത്തെടുത്തു.
.

Comments (0)