Deep Depression System Active: തീവ്ര ന്യൂനമർദം; കേരളത്തിലും അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത, ഇന്ന് കൂടുതൽ ജാഗ്രത

തീവ്ര ന്യൂനമർദം; കേരളത്തിലും അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത, ഇന്ന് കൂടുതൽ ജാഗ്രത ജാർഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളിൽ തീവ്ര ന്യൂനമർദം (Depression) തുടരുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ കാലാവസ്ഥാ സംവിധാനം അടുത്ത 24…

തീവ്ര ന്യൂനമർദം; കേരളത്തിലും അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത, ഇന്ന് കൂടുതൽ ജാഗ്രത ജാർഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളിൽ തീവ്ര ന്യൂനമർദം (Depression) തുടരുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ കാലാവസ്ഥാ സംവിധാനം അടുത്ത 24 മണിക്കൂറിനുള്ളിൽ ഗംഗാതീര പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലൂടെ സഞ്ചരിക്കാൻ സാധ്യതയുണ്ട്.

ഇന്ന് കേരളത്തിലെ ചില ജില്ലകളിൽ ശക്തമായ മഴ യ്ക്ക് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണം. ശക്തമായ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും റോഡുകളിൽ ഗതാഗത തടസങ്ങൾക്കും സാധ്യതയുണ്ട്.

മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ അപകടസാധ്യതകൾ കണക്കിലെടുത്ത് ജാഗ്രത പാലിക്കേണ്ടതുണ്ട്. Kerala Weather : കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; എട്ട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചു.

പടിഞ്ഞാറ്–വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കും തീവ്ര ന്യൂനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ ജാർഖണ്ഡിലൂടെയും വടക്കൻ ഛത്തീസ്ഗഢ് മേഖലയിലൂടെയും പടിഞ്ഞാറ്–വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങാനാണ് സാധ്യത. തുടർന്ന് ഇത് ക്രമേണ ശക്തി കുറഞ്ഞ് ശക്തി കൂടിയ ന്യൂനമർദ മേഖലയായി (Well Marked Low Pressure Area) ദുർബലപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

കേരളത്തിലും മഴ തുടരും ഈ കാലാവസ്ഥാ പശ്ചാത്തലത്തിൽ കേരളത്തിലും അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് 14 മുതൽ 18 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ (Light to Moderate Rainfall) ലഭിച്ചേക്കും.

അതേസമയം, ഓഗസ്റ്റ് 14ന് (ഇന്ന് ) ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ (Isolated Heavy Rainfall)യ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയുടെ തീവ്രതയിൽ മാറ്റമുണ്ടാകാം വടക്കുകിഴക്കൻ ഇന്ത്യയിലും മധ്യ ഇന്ത്യയിലും നിലനിൽക്കുന്ന ന്യൂനമർദത്തിന്റെ സഞ്ചാരവും ശക്തിയും അനുസരിച്ച് മഴയുടെ തീവ്രതയിൽ മാറ്റമുണ്ടാകാം.

അതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു. കേരളത്തിൽ അടുത്ത അഞ്ച് ദിവസവും മഴയുടെ സാധ്യത നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

പ്രത്യേകിച്ച് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിലും മരങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും സമീപവും നിൽക്കുന്നത് ഒഴിവാക്കുന്നതാണ് സുരക്ഷിതം. English Summary : The India Meteorological Department (IMD) reports a Deep Depression centered over Jharkhand and Gangetic West Bengal.

It is expected to move west-northwestward across Jharkhand and Northern Chhattisgarh before weakening into a Well-Marked Low-Pressure Area.

Comments (0)