Kallakkadal Warning in Kerala: കള്ളക്കടൽ ജാഗ്രത; അഞ്ച് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യത
കള്ളക്കടൽ ജാഗ്രത; അഞ്ച് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യത കള്ളക്കടൽ പ്രതിഭാസത്തിന്റെ (Kallakkadal) ഭാഗമായി കേരളത്തിലെ അഞ്ച് ജില്ലകളിലെ തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന…
കള്ളക്കടൽ ജാഗ്രത; അഞ്ച് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യത കള്ളക്കടൽ പ്രതിഭാസത്തിന്റെ (Kallakkadal) ഭാഗമായി കേരളത്തിലെ അഞ്ച് ജില്ലകളിലെ തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഓഗസ്റ്റ് 11 രാത്രി 11.30 വരെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, എറണാകുളം ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിലാണ് മുന്നറിയിപ്പ്.
New Cyclonic Circulation: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത; കേരളത്തിലും മഴ തുടരും ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായി ക തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെ, കൊല്ലം ആലപ്പാട്ട് മുതൽ ഇടവ വരെ, ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ, തൃശൂർ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ, എറണാകുളം മുനമ്പം മുതൽ മുറവക്കാട് വരെ തീരങ്ങളിൽ 1.0 മുതൽ 1.6 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ (High Waves) ഉണ്ടാകാൻ സാധ്യതയുണ്ട്.
ഇതിന്റെ ഭാഗമായി തീരപ്രദേശങ്ങളിൽ കടലാക്രമണത്തിനും തീരശോഷണത്തിനും (Coastal Erosion) സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. കന്യാകുമാരി തീരത്തും ജാഗ്രത കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്തും ഓഗസ്റ്റ് 11 രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്.
ഇവിടെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകാമെന്നാണ് INCOIS മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും നിർദേശം കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിലുള്ളവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് ഒഴിവാക്കണം. കള്ളക്കടൽ പ്രതിഭാസവും ഉയർന്ന തിരമാലയും നിലനിൽക്കുന്ന സമയത്ത് മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതുപോലെ തന്നെ അവ കരയ്ക്കടുപ്പിക്കുന്നതും അപകടകരമാണ്.
അതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കണം. ബീച്ചുകളിൽ വിനോദപ്രവർത്തനങ്ങൾ ഒഴിവാക്കണം INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും (Tourism Activities) മറ്റ് പ്രവർത്തനങ്ങളും പൂർണമായും ഒഴിവാക്കണം.
കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ബീച്ചിലേക്കുള്ള അനാവശ്യ യാത്രകളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം.
വള്ളങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കുകയും മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.
കേരളം–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല അതേസമയം, കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (ഓഗസ്റ്റ് 10) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ മറ്റ് ചില സമുദ്രമേഖലകളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യത ഓഗസ്റ്റ് 10 മുതൽ 14 വരെ സോമാലിയ–ഒമാൻ തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്ന വടക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് (Strong Winds) സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലും മുന്നറിയിപ്പ് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിലും 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ഈ കാലയളവിൽ മുന്നറിയിപ്പുള്ള സമുദ്രമേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം. മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ കൃത്യമായ വിവരങ്ങൾക്കായി അധികൃതർ പുറത്തുവിട്ട ഭൂപടം പരിശോധിക്കണമെന്നും നിർദേശമുണ്ട്.
English Summary : The Indian National Centre for Ocean Information Services (INCOIS) has issued a high wave and ocean swell alert ( Kallakkadal ) for five coastal districts in Kerala and the neighboring Kanyakumari coast, valid until 11:30 PM on August 11.
Comments (0)