മഴക്കാലത്ത് കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഉരുൾപൊട്ടലും മണ്ണിടിച്ചിലും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
മഴക്കാലത്ത് കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഉരുൾപൊട്ടലും മണ്ണിടിച്ചിലും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം അന്തരീക്ഷ ശാസ്ത്ര കേന്ദ്രം ഡയറക്ടർ ഡോ. നീത ഗോപാലിന്റെ അഭിപ്രായത്തിൽ, കേരളത്തിൽ മഴക്കാലത്ത് ഏറ്റവും കൂടുതൽ ജാഗ്രത…

മഴക്കാലത്ത് കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഉരുൾപൊട്ടലും മണ്ണിടിച്ചിലും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം അന്തരീക്ഷ ശാസ്ത്ര കേന്ദ്രം ഡയറക്ടർ ഡോ. നീത ഗോപാലിന്റെ അഭിപ്രായത്തിൽ, കേരളത്തിൽ മഴക്കാലത്ത് ഏറ്റവും കൂടുതൽ ജാഗ്രത പാലിക്കേണ്ടത് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, പ്രളയം, മിന്നൽ പ്രളയം, ശക്തമായ കാറ്റ് എന്നിവയുമായി ബന്ധപ്പെട്ട അപകടങ്ങളോടാണ്.
ഉരുൾപൊട്ടലും മണ്ണിടിച്ചിലും വലിയ തോതിലോ ചെറിയ തോതിലോ സംഭവിക്കാമെങ്കിലും, വളരെ പ്രാദേശികമായി ഉണ്ടാകുന്ന ഇത്തരം ദുരന്തങ്ങൾ പോലും കനത്ത നാശനഷ്ടങ്ങൾ സൃഷ്ടിക്കാറുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. പ്രളയവും കേരളം നേരിടുന്ന പ്രധാന മഴക്കാല ദുരന്തങ്ങളിലൊന്നാണെന്ന് ഡോ.
നീത ഗോപാൽ പറഞ്ഞു. 2018ലെ മഹാപ്രളയം കേരളത്തിന് നൽകിയ അനുഭവം ഇതിന്റെ ഗൗരവം വ്യക്തമാക്കുന്നതാണെന്നും അവർ പറയുന്നു.
അതേസമയം, മിന്നൽ പ്രളയം സാധാരണ നദീപ്രളയത്തിൽ നിന്ന് വ്യത്യസ്തമാണെന്നും അവർ വിശദീകരിച്ചു. നദികളിലെ ജലനിരപ്പ് ക്രമേണ ഉയരുന്നതല്ല മിന്നൽ പ്രളയം.
മറിച്ച്, അതിശക്തമായ മഴയെ തുടർന്ന് വളരെ പെട്ടെന്ന് രൂപപ്പെടുകയും അതേ വേഗത്തിൽ തന്നെ ഒഴിഞ്ഞുപോകുകയും ചെയ്യുന്ന പ്രതിഭാസമാണ് മിന്നൽ പ്രളയം. കാറ്റ് മൂലമുള്ള നാശനഷ്ട്ടം അടുത്തകാലത്തായി മഴക്കാലത്ത് ശക്തമായ കാറ്റ് മൂലമുള്ള നാശനഷ്ടങ്ങളും വർധിച്ചുവരുന്നതായി ഡോ.
നീത ഗോപാൽ പറഞ്ഞു. അതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, പ്രളയം, മിന്നൽ പ്രളയം, ശക്തമായ കാറ്റ് എന്നിവയെല്ലാം കേരളത്തിൽ മഴക്കാലത്ത് ഏറ്റവും അപകടസാധ്യതയുള്ള പ്രതിഭാസങ്ങളാണെന്നും പൊതുജനങ്ങൾ ബന്ധപ്പെട്ട മുന്നറിയിപ്പുകൾ കൃത്യമായി പാലിച്ച് ജാഗ്രത പുലർത്തണമെന്നും അവർ നിർദേശിച്ചു.
മഴയുമായി ബന്ധപ്പെട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD), തിരുവനന്തപുരം അന്തരീക്ഷ ശാസ്ത്ര കേന്ദ്രം ഡയറക്ടർ ഡോ. നീത ഗോപാലിൻ്റെ വിശകലനം സംബന്ധിച്ച് youtube വീഡിയോ ലിങ്ക് കമന്റിൽ കൊടുക്കുന്നു.
കാണുക. English Summary : According to Dr.
Neetha Gopal, Director of the Thiruvananthapuram Meteorological Centre (IMD), Kerala faces significant environmental hazards during the rainy season. The Meteorological Department has issued warnings highlighting landslides, mudslides, floods, flash floods, and strong winds as the most critical threats requiring public vigilance.
Comments (0)