Kerala Weather 15/07/26 : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ഉടൻ, 19 ന് ശേഷം മഴ തിരികെ എത്തും

Kerala Weather 15/07/26 : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ഉടൻ, 19 ന് ശേഷം മഴ തിരികെ എത്തും കേരളത്തിൽ മഴയുടെ ഇടവേളക്ക് ശേഷം വീണ്ടും മഴ സാധ്യത. ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി (cyclonic circulation) രൂപപ്പെട്ടു.ഇത് ശക്തിപ്പെട്ട് വരും ദിവസങ്ങളിൽ…

Kerala Weather 15/07/26 : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ഉടൻ, 19 ന് ശേഷം മഴ തിരികെ എത്തും കേരളത്തിൽ മഴയുടെ ഇടവേളക്ക് ശേഷം വീണ്ടും മഴ സാധ്യത. ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി (cyclonic circulation) രൂപപ്പെട്ടു.

ഇത് ശക്തിപ്പെട്ട് വരും ദിവസങ്ങളിൽ ന്യൂനമർദ്ദം ആകും. തുടർന്ന് കേരളത്തിൽ ഈ മാസം 19ന് ശേഷം മഴ ലഭിക്കും.

വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗ്ലാദേശിനും മുകളിലായാണ് ചക്രവാതച്ചുഴി (Cyclonic circulation) സ്ഥിതിചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗ്ലാദേശ് തീരങ്ങൾക്കും മുകളിലായി ഒരു ന്യൂനമർദ്ദം (Low Pressure Area) രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും (IMD) അറിയിച്ചു.

കേരളത്തിൽ 2026 ജൂലൈ 15 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ തുടരും. ജൂലൈ 19ന് ശേഷം വടക്കൻ കേരളത്തിൽ ഉൾപ്പെടെ കൂടുതൽ പ്രദേശങ്ങളിൽ മഴ ഇപ്പോഴുള്ളതിനേക്കാൾ ശക്തിപ്പെടാൻ സാധ്യത.

ന്യൂനമർദ്ദത്തിന്റെ സഞ്ചാര പാതയ്ക്ക് അനുസരിച്ച് ഏതെല്ലാം പ്രദേശങ്ങളിൽ എത്രത്തോളം മഴ ലഭിക്കുമെന്ന് പറയാൻ കഴിയും. നിലവിൽ അറബിക്കടലിൽ കാറ്റ് ദുർബലമാണ്.

ന്യൂനമർദ്ദം രൂപപ്പെടുന്നതോടെ കാറ്റിന്റെ ശക്തിയിൽ വർദ്ധനവ് ഉണ്ടാകും. English Summary: Kerala Weather Update: Low-Pressure Area Forming in Bay of Bengal; Rain Expected to Return After July 19.

Following a brief lull in rainfall, Kerala is expected to experience a resurgence in rain activity after July 19, 2026. A cyclonic circulation has formed over the northern Bay of Bengal and adjoining southern Bangladesh.

Comments (0)