ജൂലൈ അവസാനം മുതൽ മഴ സജീവമാകും; ഓഗസ്റ്റ് ആദ്യവാരത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

ജൂലൈ അവസാനം മുതൽ മഴ സജീവമാകും; ഓഗസ്റ്റ് ആദ്യവാരത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത കേരളത്തിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി അനുഭവപ്പെടുന്ന മഴക്കുറവിന് ആശ്വാസമാകുന്ന സൂചനകളാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് (India Meteorological Department - IMD) പുറത്തുവിട്ട…

ജൂലൈ അവസാനം മുതൽ മഴ സജീവമാകും; ഓഗസ്റ്റ് ആദ്യവാരത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത കേരളത്തിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി അനുഭവപ്പെടുന്ന മഴക്കുറവിന് ആശ്വാസമാകുന്ന സൂചനകളാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് (India Meteorological Department - IMD) പുറത്തുവിട്ട ദീർഘകാല കാലാവസ്ഥാ പ്രവചനത്തിൽ (Extended Range Forecast) ഉള്ളത്. ജൂലൈ 9-ന് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, ജൂലൈ അവസാന ആഴ്ച മുതൽ ഓഗസ്റ്റ് ആദ്യ ആഴ്ച വരെ സംസ്ഥാനത്ത് മഴയുടെ ശക്തി വർധിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പും വിവിധ അന്താരാഷ്ട്ര അന്തരീക്ഷ മോഡലുകളും വിലയിരുത്തുന്നത്.

കേരളത്തിൽ ഇപ്പോഴും മഴക്കുറവ് (Rainfall Deficit) റിപ്പോർട്ട് പ്രകാരം, ജൂലൈ 2 മുതൽ 8 വരെയുള്ള ഒരാഴ്ചയിൽ കേരളത്തിൽ 4 ശതമാനം മഴക്കുറവും, ലക്ഷദ്വീപിൽ 21 ശതമാനം മഴക്കുറവും രേഖപ്പെടുത്തി. അതേസമയം, ജൂൺ 1 മുതൽ ജൂലൈ 8 വരെയുള്ള കാലയളവിൽ കേരളത്തിൽ മഴക്കുറവ് 28 ശതമാനമായും, ലക്ഷദ്വീപിൽ 11 ശതമാനമായും തുടരുകയാണ്.

സംസ്ഥാനത്തെ 14 ജില്ലകളിൽ നാല് ജില്ലകളിൽ മാത്രമാണ് സാധാരണ മഴ ലഭിച്ചത്. പത്ത് ജില്ലകളിലും ഇപ്പോഴും മഴ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മഴയുടെ വിതരണത്തിൽ വലിയ അസമത്വം തുടരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. IMD Weather Update: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിച്ചു; കേരളത്തിൽ മഴ തുടരും, ഇന്ന് ചൂട് ഉയരുമെന്ന് മുന്നറിയിപ്പ് വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ (Northwest Bay of Bengal), വടക്കൻ ഒഡീഷ–പശ്ചിമ ബംഗാൾ തീരങ്ങൾക്ക് മുകളിലായി രൂപപ്പെട്ടിരുന്ന ന്യൂനമർദ്ദം മഴ കുറഞ്ഞതെന്തുകൊണ്ട്?

(Why Rain Reduced) ഐഎംഡിയുടെ വിശദീകരണപ്രകാരം, മഴ ദുർബലമാകാൻ പ്രധാനമായും മൂന്ന് അന്തരീക്ഷ ഘടകങ്ങളാണ് കാരണമായത്. * മൺസൂൺ ട്രഫ് (Monsoon Trough) സാധാരണ സ്ഥാനത്തുനിന്ന് വടക്കോട്ട് മാറി തുടരുന്നു.

* ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (Indian Ocean Dipole - IOD) ഇപ്പോൾ ന്യൂട്രൽ അവസ്ഥയിലാണ്. അതിനാൽ മൺസൂണിന് കാര്യമായ പിന്തുണ ലഭിക്കുന്നില്ല.

* മാഡൻ-ജൂലിയൻ ഓസിലേഷൻ (Madden-Julian Oscillation - MJO) ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സജീവമല്ലാത്തതിനാൽ മഴമേഘങ്ങളുടെ രൂപീകരണം കുറഞ്ഞു. ഇവയുടെ സംയുക്ത സ്വാധീനമാണ് സംസ്ഥാനത്ത് മഴ ദുർബലമാകാൻ കാരണമായതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

രണ്ടാം ആഴ്ചയിൽ കൂടുതൽ മഴ (July 16–22) ജൂലൈ 16 മുതൽ 22 വരെയുള്ള രണ്ടാമത്തെ ആഴ്ചയിൽ കേരളത്തിൽ സാധാരണയേക്കാൾ കൂടുതൽ മഴ (Above Normal Rainfall) ലഭിക്കുമെന്നാണ് ഐഎംഡിയുടെ കണക്കുകൂട്ടൽ. റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, സോമാലി ജെറ്റ് (Somali Jet) ശക്തിപ്പെടും.

അറബിക്കടലിൽ നിന്ന് കേരളത്തിലേക്കുള്ള ഈർപ്പത്തിന്റെ ഒഴുക്ക് വർധിക്കും ലക്ഷദ്വീപിന് മുകളിൽ രൂപപ്പെടുന്ന മേഘസമൂഹങ്ങൾ കേരളത്തിലേക്ക് വ്യാപിക്കാനുള്ള സാധ്യതയും ഉയരും. അന്താരാഷ്ട്ര മോഡലുകളും ഒരേ വിലയിരുത്തൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മൾട്ടി മോഡൽ എൻസംബർ (Multi Model Ensemble) ഉൾപ്പെടെ വിവിധ അന്താരാഷ്ട്ര കാലാവസ്ഥാ മോഡലുകളുടെ കണക്കുകളും ജൂലൈ അവസാന ആഴ്ച മുതൽ ഓഗസ്റ്റ് ആദ്യ ആഴ്ച വരെ കേരളത്തിൽ മഴ ഗണ്യമായി വർധിക്കുമെന്ന സൂചനയാണ് നൽകുന്നത്.

മഴയുടെ അളവ് സംസ്ഥാനത്തിന്റെ ഭൂരിഭാഗം ജില്ലകളിലും സാധാരണയേക്കാൾ കൂടുതലാകാമെന്നാണ് പ്രവചന ഭൂപടങ്ങൾ സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് ആദ്യവാരത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത (August Outlook) റിപ്പോർട്ടിലെ ദീർഘകാല പ്രവചനമനുസരിച്ച്, * ജൂലൈ അവസാന വാരത്തോടെ മൺസൂൺ വീണ്ടും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.

* ഓഗസ്റ്റ് ആദ്യ ആഴ്ചയിൽ കേരളത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കാം. * പ്രത്യേകിച്ച് മധ്യ, വടക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യത അന്തരീക്ഷ മോഡലുകൾ ചൂണ്ടിക്കാണിക്കുന്നു.

ജാഗ്രത തുടരണം മഴ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഇടിമിന്നൽ, ശക്തമായ കാറ്റ്, വെള്ളക്കെട്ട്, മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിക്കുന്നു. അതേസമയം, നിലവിലെ മഴക്കുറവിന് ആശ്വാസമാകുന്ന രീതിയിൽ ജൂലൈ അവസാനവും ഓഗസ്റ്റ് ആദ്യവും കേരളത്തിൽ മൺസൂൺ വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയാണ് പുതിയ പ്രവചനങ്ങൾ നൽകുന്നത്.

English Summary : After weeks of a dry spell, Kerala is bracing for a significant monsoon comeback. The India Meteorological Department (IMD) Extended Range Forecast reveals that rainfall activity will intensify from the last week of July, with a high probability of heavy rains in the first week of August.

Comments (0)