കുട്ടികൾക്ക് സൈബറിടങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ കേരള പോലീസിൻെറ നേതൃത്വത്തിൽ Kids Glove പദ്ധതിക്ക് കോഴിക്കോട് റൂറൽ ജില്ലയിൽ തുടക്കമായി
കുട്ടികൾക്ക് സൈബറിടങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ കേരള പോലീസിൻെറ നേതൃത്വത്തിൽ Kids Glove പദ്ധതിക്ക് കോഴിക്കോട് റൂറൽ ജില്ലയിൽ തുടക്കമായി. ജില്ലാ പോലീസ് ട്രെയിനിംഗ് സെൻററിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു. വടകര എം.എൽ.എ. ശ്രീമതി. കെ.കെ. രമ ഉദ്ഘാടനം…
കുട്ടികൾക്ക് സൈബറിടങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ കേരള പോലീസിൻെറ നേതൃത്വത്തിൽ Kids Glove പദ്ധതിക്ക് കോഴിക്കോട് റൂറൽ ജില്ലയിൽ തുടക്കമായി. ജില്ലാ പോലീസ് ട്രെയിനിംഗ് സെൻററിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു. വടകര എം.എൽ.എ. ശ്രീമതി. കെ.കെ. രമ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 22 വിദ്യാർത്ഥികൾക്ക് ജില്ലാ പോലീസ് മേധാവി ശ്രീമതി. മെറിൻ ജോസഫ് ഐ.പി.എസ്. സർട്ടിഫിക്കറ്റും ബാഡ്ജും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ മുനീർ എരവത്ത്, അഡീഷണൽ എസ്.പി. പ്രതീപ് കുമാർ, സൈബർ വിഭാഗം പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയർ സംബന്ധിച്ചു. സൈബർ ക്യാപ്റ്റൻ, മോഡൽ യുണൈറ്റഡ് നേഷൻ, മെൻറൽ ഹെൽത്ത് ഫസ്റ്റ് റസ്പോഡൻ്റ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് കുട്ടികളെ തിരഞ്ഞെടുത്തിരിക്കുന്നത്. അഭിമുഖം പരീക്ഷ എന്നിവയിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപെട്ട വിദ്യാർത്ഥികളെ ഒക്ടോബർ 7,8 തിയ്യതികളിൽ കൊച്ചി ബോൾഗാട്ടി പാലസിൽ കൊക്കൂൺ 2026ൻെറ ഭാഗമായി നടത്തുന്ന kid Glove Summitൽ പങ്കെടുപ്പിക്കും. സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകളിൽ നിന്നുമായി 600ഓളം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കും. വിദ്യാർത്ഥികളിൽ സൈബർ ബോധവൽക്കരണവും സൈബർ ഭീഷണികളെ നേരിടാൻ കരുത്തുള്ളവരുമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സൈബർ ഭീഷണികൾ, ഓൺലൈൻ ചൂഷണം, സൈബർ അധിക്ഷേപങ്ങൾ, വ്യാജ വാർത്തകൾ, ഗെയിം അടിമത്തം എന്നിവ നേരിടാൻ കുട്ടികളെ സജ്ജരാക്കും. ഓൺലൈൻ ഭീഷണികൾ നേരിടൽ, സ്വകാര്യത സൂക്ഷിക്കൽ, തെറ്റായ ഉള്ളടക്കങ്ങൾ കണ്ടറിഞ്ഞ് ഒഴിവാക്കൽ, സുരക്ഷാ മാർഗങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ സ്കൂളുകളിൽ സൈബർ പോലീസും കൌൺസിലേർസും പരിശീലനം തുടങ്ങി. സൈബർ ഓപറേഷൻ എസ്.പി. ശ്രീ. അങ്കിത്ത് അശോകനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. പോലീസ് ജില്ലകളിൽ പദ്ധതി ഏകോപിപ്പിക്കുന്നത് ജില്ലാ പോലീസ് മേധാവിമാരാണ്.
Comments (0)