Munnar Traffic Alert : ഓറഞ്ച് അലർട്ട്: മൂന്നാറിൽ ഗതാഗത നിയന്ത്രണം, ദേശീയപാതയിലെ യാത്ര പരമാവധി ഒഴിവാക്കാൻ നിർദേശം
ഓറഞ്ച് അലർട്ട്: മൂന്നാറിൽ ഗതാഗത നിയന്ത്രണം, ദേശീയപാതയിലെ യാത്ര പരമാവധി ഒഴിവാക്കാൻ നിർദേശം കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്ന സാഹചര്യത്തിൽ കൊച്ചി–ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ സി.എസ്.ഐ. പള്ളിക്ക് സമീപം ഗതാഗത നിയന്ത്രണം…
ഓറഞ്ച് അലർട്ട്: മൂന്നാറിൽ ഗതാഗത നിയന്ത്രണം, ദേശീയപാതയിലെ യാത്ര പരമാവധി ഒഴിവാക്കാൻ നിർദേശം കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്ന സാഹചര്യത്തിൽ കൊച്ചി–ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ സി.എസ്.ഐ. പള്ളിക്ക് സമീപം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ.
ദിനേശൻ ചെറുവാട്ട് അറിയിച്ചു. ഇടുക്കി ജില്ലയിൽ ജൂലൈ 29, 31, ഓഗസ്റ്റ് 1 തീയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നടപടി.
മുൻപ് ഈ മേഖലയിൽ റോഡിൽ വിള്ളൽ കണ്ടെത്തിയതും ഹെഡ് വർക്സ് ഡാമിന് സമീപം കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായതും കണക്കിലെടുത്താണ് നിയന്ത്രണം. മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് നിലവിൽ ഒരുവരി ഗതാഗതം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
കൂടുതൽ മണ്ണിടിച്ചിലിന് സാധ്യത പ്രദേശത്ത് ആവശ്യമായ ഗതാഗത നിയന്ത്രണങ്ങൾ നടപ്പാക്കാൻ പോലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ദേശീയപാത നിർമാണം പുരോഗമിക്കുന്ന ഭാഗങ്ങളിൽ ശക്തമായ മഴയെ തുടർന്ന് കൂടുതൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ ഈ വഴിയുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർഥിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ മാറ്റമുണ്ടാകുന്ന സാഹചര്യത്തിൽ ഗതാഗത നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. English Summary : Due to relentless heavy rainfall and the heightened risk of landslides, District Collector Dr.
Dineshan Cheruvatt has announced strict traffic restrictions on the Kochi–Dhanushkodi National Highway near the Munnar CSI Church.
Comments (0)