മണ്ണിടിച്ചിൽ ഭീഷണി; മൂന്നാറിൽ ​ഗതാ​ഗത നിയന്ത്രണം

ഇടുക്കി :മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ മൂന്നാറിൽ ഗതാ​ഗത നിയന്ത്രണം. പഴയ മൂന്നാറിൽ നിന്നും വാഹനങ്ങൾ വഴിതിരിച്ചു വിട്ടിരിക്കുകയാണ്. വാഹനങ്ങൾ സിഎസ്‍സി പള്ളിയ്ക്ക് സമീപത്തുനിന്നും ഗ്യാപ്പ് റോഡിൽ പ്രവേശിച്ച ശേഷം പൊലീസ് സ്റ്റേഷന് സമീപമുള്ള പാലം…

ഇടുക്കി :മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ മൂന്നാറിൽ ഗതാ​ഗത നിയന്ത്രണം. പഴയ മൂന്നാറിൽ നിന്നും വാഹനങ്ങൾ വഴിതിരിച്ചു വിട്ടിരിക്കുകയാണ്. വാഹനങ്ങൾ സിഎസ്‍സി പള്ളിയ്ക്ക് സമീപത്തുനിന്നും ഗ്യാപ്പ് റോഡിൽ പ്രവേശിച്ച ശേഷം പൊലീസ് സ്റ്റേഷന് സമീപമുള്ള പാലം കടന്നു വേണം ഇനി ടൗണിൽ എത്താൻ.

അതേസമയം, ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആരംഭിച്ച മഴ ഹൈറേഞ്ചിൽ വിവിധയിടങ്ങളിൽ നാശം വിതച്ചു. വട്ടവട കോട്ടക്കമ്പൂരിൽ മണ്ണിടിഞ്ഞു വീണ് രണ്ടു പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കോട്ടക്കമ്പൂരിൽ ഉണ്ടായ കനത്ത മഴയിൽ പാലം ഒലിച്ച് പോയതിനെ തുടർന്ന് 30 ഓളം കുടുംബങ്ങളും നിരവധി വിനോദസഞ്ചാരികളും ഒറ്റപ്പെട്ടു. അടിമാലി പഴംമ്പള്ളിചാലിൽ ഉരുൾപൊട്ടി ആൾതാമസം ഇല്ലാത്ത വീട് ഒലിച്ചുപോയി. സമീപത്തുള്ള മൂന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായാണ് വിവരം. ദേശീയപാത 85ൽ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം മണ്ണിടിഞ്ഞുവീണു. ജില്ലയിൽ നിലവിൽ ഓറഞ്ച് അലേർട്ടാണ് നൽകിയിരിക്കുന്നത്. ജില്ലയിൽ വിനോദസഞ്ചാരത്തിനും നിയന്ത്രണമുണ്ട്.

Comments (0)