ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് പാറക്കല്ല് പതിച്ചു; റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥൻ മരിച്ചു
നീലഗിരി: നീലഗിരി കുന്നൂർ - മേട്ടുപ്പാളയം ചുരം റോഡിൽ ബർലിയാറിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണ് റിട്ടയേർഡ് വ്യോമസേനാ ഉദ്യോഗസ്ഥൻ മരിച്ചു. ഊട്ടി ജഗതള സ്വദേശി ബി. കൃഷ്ണമൂർത്തി (64) ആണ് മരിച്ചത്.…
നീലഗിരി: നീലഗിരി കുന്നൂർ - മേട്ടുപ്പാളയം ചുരം റോഡിൽ ബർലിയാറിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണ് റിട്ടയേർഡ് വ്യോമസേനാ ഉദ്യോഗസ്ഥൻ മരിച്ചു.
ഊട്ടി ജഗതള സ്വദേശി ബി. കൃഷ്ണമൂർത്തി (64) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഭാര്യ കെ. ദേവകി (60), ബന്ധു ചിന്താമണി (68) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
ബുധനാഴ്ച രാവിലെ 9.15 ഓടെയായിരുന്നു അപകടം. കനത്ത മഴയെ തുടർന്ന് മലയിൽ നിന്ന് പാറക്കല്ല് തെന്നി വീഴുകയായിരുന്നു. മേട്ടുപ്പാളയത്തേക്ക് കുടുംബസമേതം സഞ്ചരിക്കുകയായിരുന്ന കാറിന്റെ പിൻസീറ്റിൽ ഇരുന്ന കൃഷ്ണമൂർത്തിക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു.
മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ ഓടിച്ചിരുന്ന മകൻ കാർത്തിക് (30), ബന്ധു ഇന്ദിര (61) എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments (0)