കൊയിലാണ്ടിയിൽ കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് വീണ് പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ് മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി അഭിഷേക് (26) ആണ് മരണപ്പെട്ടത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ബി.എസ്.എം. കോംപ്ലക്സ് (BSM…


കൊയിലാണ്ടി: കൊയിലാണ്ടിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് വീണ് പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ് മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി അഭിഷേക് (26) ആണ് മരണപ്പെട്ടത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ബി.എസ്.എം. കോംപ്ലക്സ് (BSM Complex) കെട്ടിടത്തിന് മുകളിലാണ് സംഭവം. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഹോട്ടലിലെ ജീവനക്കാരനാണ് അഭിഷേക്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മാതാപിതാക്കളോടൊപ്പം അഭിഷേകും കുടുംബവും ഈ കെട്ടിടത്തിന് മുകളിൽ തന്നെയാണ് താമസിച്ച് വരുന്നത്.രാത്രി വൈകി ഫോണിൽ സംസാരിച്ചു കൊണ്ട് കെട്ടിടത്തിന് മുകളിലൂടെ നടക്കുന്നതിനിടയിൽ അബദ്ധത്തിൽ താഴേക്ക് കാൽതെറ്റി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് പുലർച്ചെ നാല് മണിയോടെയാണ് അഭിഷേകിനെ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ഗുരുതരമായി പരിക്കേറ്റ് മരിച്ച നിലയിൽ കാണുന്നത്.

Comments (0)