കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ച നിലയിൽ

കൊയിലാണ്ടി: ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത് വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയും യുവാവുമാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 5.45-ഓടെയാണ് സംഭവം. ചേമഞ്ചേരി റെയിൽവേ സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള ട്രാക്കിലാണ്…


കൊയിലാണ്ടി: ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത് വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയും യുവാവുമാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 5.45-ഓടെയാണ് സംഭവം. ചേമഞ്ചേരി റെയിൽവേ സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള ട്രാക്കിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ചെന്നൈ എക്സ്പ്രസ് ട്രെയിനാണ് ഇരുവരെയും ഇടിച്ചതെന്നാണ് പ്രാഥമിക വിവരം. ട്രാക്കിൽ മൃതദേഹങ്ങൾ കണ്ടതിനെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചു വരുന്നു. മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Comments (0)