കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ ഫോൺ എടുക്കാൻ റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവിന് പരിക്ക്

കൊയിലാണ്ടി: ട്രെയിൻ തട്ടി തലശ്ശേരി സ്വദേശിയായ യുവാവിന് പരിക്കേറ്റു. തലശ്ശേരി സ്വദേശി മുനവർ (29) ആണ് അപകടത്തിൽപ്പെട്ടത്.​ട്രെയിനിൽ തലശ്ശേരിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഫോൺ താഴേക്ക് വീഴുകയായിരുന്നു. തുടർന്ന് കൊയിലാണ്ടിയിൽ ഇറങ്ങി റെയിൽവേ…

കൊയിലാണ്ടി: ട്രെയിൻ തട്ടി തലശ്ശേരി സ്വദേശിയായ യുവാവിന് പരിക്കേറ്റു. തലശ്ശേരി സ്വദേശി മുനവർ (29) ആണ് അപകടത്തിൽപ്പെട്ടത്.​ട്രെയിനിൽ തലശ്ശേരിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഫോൺ താഴേക്ക് വീഴുകയായിരുന്നു. തുടർന്ന് കൊയിലാണ്ടിയിൽ ഇറങ്ങി റെയിൽവേ പാളത്തിനരികിലൂടെ ഫോൺ തിരയുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടിയത്.​അപകടം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ഉടൻ തന്നെ മുനവറിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കൈക്കും കാലിനും പരിക്കേറ്റ ഇയാൾക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Comments (0)