തിക്കോടി സ്വദേശിനിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

​പയ്യോളി: പെരുമാൾപുരം അടിപ്പാതയ്ക്ക് പടിഞ്ഞാറുഭാഗത്തുള്ള റെയിൽവേ ട്രാക്കിൽ വീട്ടമ്മയെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിരിക്കാട്ടിൽ പൂവൻ ചാലിൽ പ്രദീപന്റെ ഭാര്യ സുധ ( 45) ആണ് മരണപ്പെട്ടത്തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു…

​പയ്യോളി: പെരുമാൾപുരം അടിപ്പാതയ്ക്ക് പടിഞ്ഞാറുഭാഗത്തുള്ള റെയിൽവേ ട്രാക്കിൽ വീട്ടമ്മയെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിരിക്കാട്ടിൽ പൂവൻ ചാലിൽ പ്രദീപന്റെ ഭാര്യ സുധ ( 45) ആണ് മരണപ്പെട്ടത്തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.​വടകര ഭാഗത്തേക്കുള്ള റെയിൽ പാളത്തിലാണ് മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ കണ്ടെത്തിയത്. അപകടവിവരം ട്രെയിൻ ലോക്കോ പൈലറ്റ് റെയിൽവേ അധികൃതരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്..​വിവരമറിഞ്ഞ് പയ്യോളി പോലീസ് ഉടനടി സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്



Comments (0)