സ്വകാര്യ സർവകലാശാല വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: കാക്കനാട്ടെ സ്വകാര്യ സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയെ ഇടച്ചിറയിലെ സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടപ്പറ്റ സ്വദേശി പുത്തംകോടൻ പി.കെ. അബ്ദുല്ല ദിൽഷാൻ (18) ആണ് മരിച്ചത്. അബൂബക്കർ സിദ്ദിഖിന്റെ മകനാണ്.…
കൊച്ചി: കാക്കനാട്ടെ സ്വകാര്യ സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയെ ഇടച്ചിറയിലെ സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടപ്പറ്റ സ്വദേശി പുത്തംകോടൻ പി.കെ. അബ്ദുല്ല ദിൽഷാൻ (18) ആണ് മരിച്ചത്. അബൂബക്കർ സിദ്ദിഖിന്റെ മകനാണ്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം പുറത്തറിയുന്നത്.ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.വിദ്യാർഥിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. ദിൽഷാന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ പുരോഗമിക്കുകയാണെന്നും മരണകാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.
മനസ്സിന് പ്രയാസമുണ്ടാകുന്ന സാഹചര്യങ്ങളിൽ സഹായം തേടുക: ദിശ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056
മനസ്സിന് പ്രയാസമുണ്ടാകുന്ന സാഹചര്യങ്ങളിൽ സഹായം തേടുക: ദിശ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056
Comments (0)