വസ്തു കിട്ടാൻ ഭർത്താവിന്റെ ജീവനെടുത്തു; അമിത അളവിൽ മരുന്ന് നൽകി കഴുത്തിൽ ബെൽറ്റ് മുറുക്കി കൊന്നു; കുറ്റസമ്മതം നടത്തി ഭാര്യ
കൊല്ലം: ( ) ചെറുമൂട് സ്വദേശി രാജുവിനെ (53) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ രാജുവിന്റെ ഭാര്യ ലേഖ മേരിയെ (48) കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. രാജുവിന്റെ പേരിലുള്ള ഭൂസ്വത്തുക്കൾ സ്വന്തമാക്കുന്നതിനായി…
കൊല്ലം: ( ) ചെറുമൂട് സ്വദേശി രാജുവിനെ (53) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ രാജുവിന്റെ ഭാര്യ ലേഖ മേരിയെ (48) കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. രാജുവിന്റെ പേരിലുള്ള ഭൂസ്വത്തുക്കൾ സ്വന്തമാക്കുന്നതിനായി കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദീർഘനേരം നീണ്ട ചോദ്യം ചെയ്യലിൽ ലേഖ പോലീസ് മൊഴി നൽകി.
കഴിഞ്ഞ ഒക്ടോബർ 2-നാണ് രാജുവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മ മരണത്തിൽ സംശയം തോന്നിയ കുണ്ടറ പോലീസ് ബന്ധുക്കളെയും ഭാര്യയെയും വിശദമായി ചോദ്യം ചെയ്തുവരികയായിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ ലേഖ കുറ്റം സമ്മതിക്കുകയായിരുന്നു. രാജുവിന് അമിത അളവിൽ മരുന്നുകൾ നൽകി അപകടനിലയിലാക്കിയ ശേഷമാണ് കൊലപാതകം നടത്തിയത് എന്ന സംശയവും പോലീസിനുണ്ട്. ഇതിന്റെ സത്യവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായി രാജുവിന്റെ ആന്തരിക അവയവങ്ങൾ കൂടുതൽ പരിശോധനയ്ക്കായി അയച്ചു.
കേസുമായി ബന്ധപ്പെട്ട് ലേഖയുടെ ആൺസുഹൃത്തായ പ്രാക്കുളം സ്വദേശിയും നിലവിൽ പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ്. കേസിൽ മറ്റ് ആർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ കുണ്ടറ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
English Summary:
The mysterious death of Raju, 53, from Cherumoodu in Kollam has been confirmed as a murder. Police arrested his wife, Lekha Mary, 48, who confessed to killing him to gain control of his property. Investigators also suspect she may have drugged him before strangling him with a belt, and a male friend is under surveillance as the probe continues.
Comments (0)