നീയില്ലാതെ എനിക്കെങ്ങനെ; സുഹൃത്തിന്റെ ആത്മഹത്യക്കു പിന്നാലെ പതിനേഴുകാരനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

death Kerala suicide Dionysius കഴക്കൂട്ടം: ( അടുത്ത സുഹൃത്തിന്റെ ആത്മഹത്യക്കു പിന്നാലെ പതിനേഴുകാരനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിത്തുറ ജോൺ ബ്രിട്ടാസ് ലെയ്‌നിൽ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന ഡയനീഷ്യസിന്റെയും…


death Kerala suicide Dionysius

കഴക്കൂട്ടം: ( അടുത്ത സുഹൃത്തിന്റെ ആത്മഹത്യക്കു പിന്നാലെ പതിനേഴുകാരനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിത്തുറ ജോൺ ബ്രിട്ടാസ് ലെയ്‌നിൽ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന ഡയനീഷ്യസിന്റെയും കവിതയുടെയും മകനും എ.സി. മെക്കാനിക് വിദ്യാർഥിയുമായ അർജുൻ ഡയനീഷ്യസ് (17) ആണ് മരിച്ചത്.

മുക്കോലയ്ക്കൽ ആശാൻ സ്മാരകത്തിന് എതിർവശത്തുള്ള ’ഹബ്ബ് സിക്സ്’ പേയിങ് ഗസ്റ്റ് ഹോസ്റ്റൽ മുറിയിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് അർജുനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഉച്ചയോടെ സുഹൃത്തിന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷമാണ് അർജുൻ ഹോസ്റ്റൽ മുറിയിലെത്തി ജീവനൊടുക്കിയതെന്നാണ് പ്രാഥമികവിവരം.

അർജുന്റെ മാതാപിതാക്കൾ ഇറ്റലിയിലാണ്. ആരോമൽ ഡയനീഷ്യസ് സഹോദരനാണ്. പള്ളിത്തുറ സ്‌കൂൾ ഫുട്ബോൾ ഗ്രൗണ്ടിലെ അർജുന്റെ സുഹൃത്തും വലിയതുറ സെയ്‌ന്റ് ആന്റണീസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയുമായ ജോർജ് ബിജു (17) ഈമാസം 11-ന് സ്വന്തം വീടിന്റെ കിടപ്പുമുറിയിൽ ജീവനൊടുക്കിയിരുന്നു.

പള്ളിത്തുറ സെയ്‌ന്റ് മാർത്താ യൂണിറ്റിൽ ബി.എസ്. വില്ലയിൽ ബിജു സ്റ്റീഫന്റെയും ഷൈനിയുടെയും മകനാണ് ജോർജ് ബിജു. സെലീഷ്യ, ജെയ്‌സൺ എന്നിവരാണ് സഹോദരങ്ങൾ. സുഹൃത്തിന്റെ വേർപാടിലുണ്ടായ കടുത്ത മനോവിഷമമാണ് അർജുന്റെ ആത്മഹത്യക്കു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)

death Kerala suicide Dionysius

Comments (0)