വനമഹോത്സവം ജില്ലാതല സമാപനം

ഉത്തരമേഖല സാമൂഹിക വനവത്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനമഹോത്സവം 2026ന്റെ ജില്ലാതല സമാപനം കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. വിദ്യാര്‍ഥികള്‍ക്ക് തൈകള്‍ കൈമാറി കെ ജയന്ത്…

ഉത്തരമേഖല സാമൂഹിക വനവത്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനമഹോത്സവം 2026ന്റെ ജില്ലാതല സമാപനം കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. വിദ്യാര്‍ഥികള്‍ക്ക് തൈകള്‍ കൈമാറി കെ ജയന്ത് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കെ ജറീഷ് അധ്യക്ഷനായി. സാമൂഹിക വനവത്കരണ വിഭാഗം ഉത്തരമേഖലാ ഫോറസ്റ്റ്‌സ് കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി മുഖ്യപ്രഭാഷണം നടത്തി.

ടിംബര്‍ സെയില്‍സ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വി സന്തോഷ് കുമാര്‍, കോഴിക്കോട് സോഷ്യല്‍ ഫോറസ്റ്റ് എക്സ്റ്റന്‍ഷന്‍ ഡെപ്യൂട്ടി ഫോറസ്റ്റ്‌സ് കണ്‍സര്‍വേറ്റര്‍ എ പി ഇംതിയാസ്, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ നീതു, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ എന്‍ ദിവ്യ, ശ്രീനാഥ്, കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ പി മനോജ്, പ്രധാനാധ്യാപകന്‍ പി ടി ഷാജി, സോഷ്യല്‍ ഫോറസ്റ്റ് ട്രീ എക്സ്റ്റന്‍ഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം വബീഷ് എന്നിവര്‍ സംസാരിച്ചു. ഹരിത മാന്ത്രികത എന്ന പേരില്‍ ശ്രീജിത്ത് വിയ്യൂര്‍ മാജിക് ഷോ അവതരിപ്പിച്ചു.

The post വനമഹോത്സവം ജില്ലാതല സമാപനം appeared first on.

Comments (0)