ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; നിർത്താതെ പോയ വാഹനം മണിക്കൂറിനകം പിടികൂടി

ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; നിർത്താതെ പോയ വാഹനം മണിക്കൂറിനകം പിടികൂടി

ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; നിർത്താതെ പോയ വാഹനം മണിക്കൂറിനകം പിടികൂടി

പേരാമ്പ്ര: എരവട്ടൂർ കൈയേലി സ്റ്റോപ്പിന് സമീപം ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. ആവള എടക്കോത്ത് മീത്തൽ രാഘവൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് അപകടമുണ്ടായത്.

രാഘവൻ ഓടിച്ച സ്കൂട്ടറിൽ മകൾ അനാമികയും യാത്ര ചെയ്തിരുന്നു. പേരാമ്പ്ര ഗ്രാൻഡ് ഹൗസിൽ ജോലി ചെയ്യുന്ന അനാമികയെ രാത്രി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുഡ്സ് ഓട്ടോ സ്കൂട്ടറിൽ ഇടിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു.

ഇടിയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രാഘവനെയും അനാമികയെയും ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ഇടിയുടെ ആഘാതത്തിൽ രാഘവൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം. നിസാര പരുക്കേറ്റ അനാമികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിന് പിന്നാലെ നിർത്താതെ പോയ ഗുഡ്സ് ഓട്ടോ പേരാമ്പ്ര പോലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറിനകം കണ്ടെത്തി. പേരാമ്പ്ര ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തുനിന്നാണ് വാഹനം പോലീസ് കസ്റ്റഡിയിലെടുത്തത്.

രാഘവന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Comments (0)