അത്തോളിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

അത്തോളി: അത്തോളിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. അത്തോളി കോതങ്കൽ സ്വദേശി സെയ്തലവി (65) ആണ് മരിച്ചത്. കോതങ്കലിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.20 ഓടെയായിരുന്നു അപകടം. കൊളത്തൂർ ഹയർ സെക്കൻഡറി സ്കൂളിലെ…

 അത്തോളി: അത്തോളിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. അത്തോളി കോതങ്കൽ സ്വദേശി സെയ്തലവി (65) ആണ് മരിച്ചത്. കോതങ്കലിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.20 ഓടെയായിരുന്നു അപകടം. കൊളത്തൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് സ്കൂട്ടർ ഓടിച്ചിരുന്നത്.

മൂന്ന് വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ അമിതവേഗത്തിലെത്തി സെയ്തലവിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സെയ്തലവിക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന വിദ്യാർത്ഥിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ മൊടക്കല്ലൂർ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് സെയ്തലവിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എന്നാൽ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ സ്കൂട്ടറിലുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥി വാഹനം എടുത്ത് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അത്തോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Comments (0)