പേരാമ്പ്രയില് അജ്ഞാത വാഹനമിടിച്ച് ഗള്ഫ് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്; വാഹനം നിര്ത്താതെ പോയി
and Run Perambra News Accident Kozhikode പേരാമ്പ്ര: പേരാമ്പ്രയില് അജ്ഞാത വാഹനമിടിച്ച് റോഡില് വീണ യുവാവ് കോഴിക്കോട് മെഡിക്കല് കോളെജ് ആശുപത്രിയില് ഗുരുതരാവസ്ഥയില് ചികിത്സയില്. കല്പത്തൂര് സ്വദേശി ഇടക്കൂടി ഫാസിലിനാണ് (35) അപകടത്തില്…
and Run Perambra News Accident Kozhikode
പേരാമ്പ്ര: പേരാമ്പ്രയില് അജ്ഞാത വാഹനമിടിച്ച് റോഡില് വീണ യുവാവ് കോഴിക്കോട് മെഡിക്കല് കോളെജ് ആശുപത്രിയില് ഗുരുതരാവസ്ഥയില് ചികിത്സയില്. കല്പത്തൂര് സ്വദേശി ഇടക്കൂടി ഫാസിലിനാണ് (35) അപകടത്തില് ഗുരുതരമായി പരിക്കേറ്റത്.
ഒക്ടോബര് 10 ന് ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെ പേരാമ്പ്ര-ചാനിയംകടവ്-പയ്യോളി റോഡ് തിരിയുന്ന ജംഗ്ഷനിലാണ് സംഭവം. ഫാസിലിനെ ഇടിച്ചുതെറിപ്പിച്ച വാഹനം നിര്ത്താതെ ഓടിച്ചുപോവുകയായിരുന്നു.
അപകടത്തില് ബോധരഹിതനായി റോഡില് കിടന്ന ഫാസിലിനെ നാട്ടുകാര് ഉടന്തന്നെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയില് എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല് കോളെജ് ആശുപത്രിയിലേക്ക് മാറ്റി.
അടുത്തദിവസം ഗള്ഫിലേക്ക് തിരികെ പോകാനിരിക്കെയാണ് ഫാസിലിന് അപകടം സംഭവിച്ചത്. സംഭവത്തില് പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചതില് നിന്ന് ഒരു ചുവന്ന കാറാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്.
അപകടമുണ്ടാക്കി നിര്ത്താതെ പോയ വാഹനം ഉടന് കണ്ടെത്തണമെന്നും ഡ്രൈവര്ക്കെതിരെ കര്ശന നിയമനടപടി സ്വീകരിക്കണമെന്നും നാട്ടുകാര് ആവശ്യപ്പെട്ടു.
and Run Perambra News Accident Kozhikode
Comments (0)