പയ്യോളിയിൽ കാറിനും ഓട്ടോറിക്ഷയ്ക്കുമിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികയായ യുവതിക്ക് ഗുരുതര പരിക്ക്

പയ്യോളി: പയ്യോളി പേരാമ്പ്ര റോഡ് ജങ്ഷനിൽ കാറിനും ഓട്ടോറിക്ഷയ്ക്കുമിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30ഓടെയായിരുന്നു അപകടം നടന്നത്.കോഴിക്കോട് ഭാഗത്തേക്കുള്ള ദേശീയപാത സർവീസ് റോഡ്…


പയ്യോളി: പയ്യോളി പേരാമ്പ്ര റോഡ് ജങ്ഷനിൽ കാറിനും ഓട്ടോറിക്ഷയ്ക്കുമിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30ഓടെയായിരുന്നു അപകടം നടന്നത്.കോഴിക്കോട് ഭാഗത്തേക്കുള്ള ദേശീയപാത സർവീസ് റോഡ് മുറിച്ചുകടക്കുന്നതിനിടെ പിന്നിൽ നിന്നെത്തിയ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ സർവീസ് റോഡിലൂടെ പോകുകയായിരുന്ന ഓട്ടോറിക്ഷയ്ക്കിടയിലേക്ക് അമർന്നുകയറുകയും യുവതിയുടെ ഇടത് കാൽ ഓട്ടോറിക്ഷയിൽ കുടുങ്ങുകയുമായിരുന്നു.ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കാർ മാറ്റി യുവതിയെ പുറത്തെടുത്തു. കാലിന് ഗുരുതരമായി പരിക്കേറ്റ യുവതിക്ക് പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് ട്രാഫിക് പോലീസും പയ്യോളി പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Comments (0)