ചെറിയ കുമ്പളത്ത് ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി
Department contamination ചങ്ങരോത്ത്: പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ചെറിയ കുമ്പളത്ത് ഷിഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. രോഗവ്യാപനം തടയുന്നതിനായി പ്രദേശത്ത് വിവിധ…
Department contamination
ചങ്ങരോത്ത്: പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ചെറിയ കുമ്പളത്ത് ഷിഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. രോഗവ്യാപനം തടയുന്നതിനായി പ്രദേശത്ത് വിവിധ നടപടികളാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്നത്. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെ കുടിവെള്ള സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
അതോടൊപ്പം വാര്‍ഡിലെ മുഴുവന്‍ വീടുകളിലെയും കിണറുകളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടെത്തിയാണ് ക്ലോറിന്‍ ഗുളികകള്‍ വിതരണം ചെയ്യുന്നതും കിണറുകള്‍ ശുചീകരിക്കുന്നതും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വീടുകള്‍ കയറിയുള്ള ബോധവല്‍ക്കരണ നോട്ടീസുകള്‍ വിതരണം ചെയ്തു.
വ്യക്തി ശുചിത്വം പാലിക്കുക, കൈകള്‍ സോപ്പുപയോഗിച്ച് കഴുക, പഴകിയതും തുറന്നതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നീ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് വിശദമായ നിര്‍ദേശങ്ങളും നല്‍കി. ചെറിയ കുമ്പളം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷിഗല്ല രോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ജെ.എച്ച്.ഐ മഹേഷ് കുട്ടമ്പത്ത് ക്ലാസിന് നേതൃത്വം നല്‍കി.
രോഗലക്ഷണങ്ങള്‍, ചികിത്സ, പ്രതിരോധം എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. വരും ദിവസങ്ങളില്‍ വാര്‍ഡിലെ ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകമാക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വാര്‍ഡ് അംഗം കെ. താഹിറയുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരായ ശില്‍പ്പ ദാസ്, അഭിരാമി, ആശ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ സംയുക്തമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംശയം തോന്നിയാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Comments (0)