നേതാക്കളുടെ അറസ്റ്റ്: സംസ്ഥാനത്ത് കോൺഗ്രസ് പ്രക്ഷോഭം ഇരമ്പുന്നു; ട്രെയിനുകൾ തടഞ്ഞു, കോലം കത്തിച്ചു
തിരുവനന്തപുരം: ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം ചെയ്ത കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്. യൂത്ത് കോൺഗ്രസ്, കെ.എസ്.യു സംഘടനകളുടെ നേതൃത്വത്തിലാണ് പ്രധാന…
തിരുവനന്തപുരം: ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം ചെയ്ത കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്. യൂത്ത് കോൺഗ്രസ്, കെ.എസ്.യു സംഘടനകളുടെ നേതൃത്വത്തിലാണ് പ്രധാന കേന്ദ്രങ്ങളിൽ തെരുവ് ഉപരോധവും പ്രതിഷേധ മാർച്ചു കളും നടക്കുന്നത്. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ ഏകോപിപ്പിക്കുന്നത്.ഡൽഹിയിലെ ലോക്ഭവനിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന പ്രതിഷേധ മാർച്ച് വൈകിയും തുടരുകയാണ്.റെയിൽ റോഡ് ഉപരോധവുമായി പോഷകസംഘടനകൾസംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രെയിനുകൾ തടഞ്ഞും നരേന്ദ്ര മോദിയുടെ കോലം കത്തിച്ചുമാണ് പ്രവർത്തകർ രോഷം പ്രകടിപ്പിച്ചത്:തിരുവനന്തപുരം: തലസ്ഥാനത്ത് എ.ജി ഓഫീസിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.കണ്ണൂർ: കെ.എസ്.യു പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യശ്വന്ത്പൂർ എക്സ്പ്രസ് തടഞ്ഞു.ആലപ്പുഴ: യൂത്ത് കോൺഗ്രസ് പ്രവർത്തകർ വഞ്ചിനാട് എക്സ്പ്രസ് തടഞ്ഞു പ്രതിഷേധിച്ചു.കൊച്ചി: ഡി.സി.സിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾക്ക് എം.എൽ.എമാരായ മുഹമ്മദ് ഷിയാസ്, ദീപക് ജോയ് എന്നിവർ നേതൃത്വം നൽകി.നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് വരും മണിക്കൂറുകളിലും സമരം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം.
Comments (0)