കേരളത്തിൽ ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട്;

കേരളത്തിൽ ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട്;

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് കരകയറിയ തീവ്ര ന്യൂനമർദ്ദം നിലവിൽ ജാർഖണ്ഡിന് മുകളിലായി സ്ഥിതി ചെയ്യുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ന്യൂനമർദ്ദത്തിന്റെ നേരിയ സ്വാധീനം കേരളത്തിലും അനുഭവപ്പെടുന്നുണ്ടെന്നും അതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചതായും അധികൃതർ വ്യക്തമാക്കി.

കേരളത്തിൽ ഇന്ന് (ഓഗസ്റ്റ് 18) കണ്ണൂർ, കാസർകോട്, എറണാകുളം, കോട്ടയം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് പുറത്തിറക്കിയ പുതുക്കിയ മുന്നറിയിപ്പിലാണ് ഈ നാല് ജില്ലകളിൽ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെയും കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട് തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിന് സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവർ കാലാവസ്ഥാ മുന്നറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

Comments (0)