Kerala Weather 20/07/26 : കേരള തീരത്ത് ഇന്ന് കള്ളക്കടൽ ജാഗ്രത നിർദേശം, 3 ജില്ലകളിൽ മഞ്ഞ അലർട്ട്

Kerala Weather 20/07/26 : കേരള തീരത്ത് ഇന്ന് കള്ളക്കടൽ ജാഗ്രത നിർദേശം, 3 ജില്ലകളിൽ മഞ്ഞ അലർട്ട് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (20/07/2026) പകൽ 08.30 മുതൽ 21/07/2026 രാത്രി 08.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന…

Kerala Weather 20/07/26 : കേരള തീരത്ത് ഇന്ന് കള്ളക്കടൽ ജാഗ്രത നിർദേശം, 3 ജില്ലകളിൽ മഞ്ഞ അലർട്ട് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (20/07/2026) പകൽ 08.30 മുതൽ 21/07/2026 രാത്രി 08.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS). കന്യാകുമാരി തീരങ്ങളിലും ഇന്ന് (20/07/2026) പകൽ 5.30 മുതൽ വൈകുന്നേരം 05.30 വരെ 1.4 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് (INCOIS) പറയുന്നു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു. എന്നാൽ, ഇന്ന് കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധന വിലക്ക് ഇല്ല.

കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. English Summary: Kerala Weather Update: 'Kallakkadal' Alert Issued for Coast; Yellow Alert in 3 Districts.

The Indian National Centre for Ocean Information Services (INCOIS) has issued a warning for the Kallakkadal phenomenon (sudden sea surges caused by swell waves) along the Kerala coast.

Comments (0)