KaWaCHaM : മൂന്ന് ജില്ലകളിൽ ഇന്ന് ‘കവചം’ സൈറൺ മുഴങ്ങും, പരിഭ്രാന്തരാകേണ്ടതില്ല
മൂന്ന് ജില്ലകളിൽ ഇന്ന് ‘കവചം’ സൈറൺ മുഴങ്ങും, പരിഭ്രാന്തരാകേണ്ടതില്ല കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഇന്ന് (ജൂലൈ 29) ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ, സംസ്ഥാന ദുരന്ത…
മൂന്ന് ജില്ലകളിൽ ഇന്ന് ‘കവചം’ സൈറൺ മുഴങ്ങും, പരിഭ്രാന്തരാകേണ്ടതില്ല കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഇന്ന് (ജൂലൈ 29) ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) ‘കവചം’ (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സൈറൺ പരീക്ഷണം നടത്തും. വൈകിട്ട് 4.00 മുതൽ 4.30 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച മൂന്ന് ജില്ലകളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ സൈറണുകൾ മുഴങ്ങും.
മഴയും അനുബന്ധ ദുരന്തസാധ്യതകളും സംബന്ധിച്ച മുന്നറിയിപ്പ് പൊതുജനങ്ങളിലെത്തിക്കാനുള്ള സംവിധാനത്തിന്റെ ഭാഗമായാണ് ഇത്. Deep Depression : അതിതീവ്ര ന്യൂനമർദത്തിന്റെ സ്വാധീനം; കേരളത്തിൽ അഞ്ച് ദിവസം മഴ, ശക്തമായ കാറ്റിനും മുന്നറിയിപ്പ് മധ്യ ഛത്തീസ്ഗഢിനും (Chhattisgarh) അതിനോട് ചേർന്നുള്ള വടക്കൻ ഒഡിഷയ്ക്കും (North Odisha) മുകളിലായി സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമർദം.
സൈറൺ കേട്ടാൽ എന്ത് ചെയ്യണം? ഇന്നത്തെ സൈറൺ മുന്നൊരുക്ക പ്രവർത്തനത്തിന്റെ ഭാഗമാണ്.
അതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. എന്നാൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണം.
എന്താണ് ‘കവചം’? സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച KaWaCHaM (കേരള വാർണിംഗ് ക്രൈസിസ് ആൻഡ് ഹസാർഡ് മാനേജ്മെന്റ്) സംവിധാനമാണ് ‘കവചം’.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, അതിശക്തമായ മഴ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് വേഗത്തിൽ മുന്നറിയിപ്പ് നൽകാൻ സൈറൺ സംവിധാനമാണ് ഉപയോഗിക്കുന്നത്. മലയോര മേഖലകൾ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ, നദീതീരങ്ങൾ, അണക്കെട്ടുകളുടെ താഴ്‌വാരങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
English Summary : The Kerala State Disaster Management Authority (KSDMA) will conduct a trial run of its 'KaWaCHaM' (Kerala Warning Crisis and Hazard Management) emergency siren system today (July 29). The warning siren test is scheduled between 4:00 PM and 4:30 PM in selected locations across three districts: Idukki, Wayanad, and Kannur.
Comments (0)