സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വടക്കൻ ജില്ലകളിലും മലയോര മേഖലകളിലും മഴ ശക്തമാകാൻ സാധ്യതയുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, എറണാകുളം, ഇടുക്കി എന്നീ ആറ്…

ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വടക്കൻ ജില്ലകളിലും മലയോര മേഖലകളിലും മഴ ശക്തമാകാൻ സാധ്യതയുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, എറണാകുളം, ഇടുക്കി എന്നീ ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട തീവ്രമഴയ്ക്കോ ശക്തമായ മഴയ്ക്കോ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ബാക്കിയുള്ള എട്ട് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പായ യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത്.നാളെ മുതൽ മഴ കുറയുംഅതേസമയം ബുധനാഴ്ചയോടെ സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ നാല് ജില്ലകളിൽ മാത്രമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര മേഖലകളിലും തീരദേശങ്ങളിലും വസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു

Comments (0)