Kerala Weather 07/07/26 : തീവ്ര ന്യൂനമർദ്ദം തുടരുന്നു, വടക്കൻ ജില്ലകളിൽ ഇന്നും മഴ സാധ്യത

Kerala Weather 07/07/26 : തീവ്ര ന്യൂനമർദ്ദം തുടരുന്നു, വടക്കൻ ജില്ലകളിൽ ഇന്നും മഴ സാധ്യത തീവ്ര ന്യൂനമർദ്ദം കരകയറി ജാർഖണ്ഡിന് മുകളിൽ എത്തിയതോടെ കേരളത്തിൽ വടക്കൻ ജില്ലകളിൽ ഇന്ന് മഴ സാധ്യത. കോഴിക്കോട് കാസർകോട് കണ്ണൂർ വയനാട് ജില്ലകളിൽ…

Kerala Weather 07/07/26 : തീവ്ര ന്യൂനമർദ്ദം തുടരുന്നു, വടക്കൻ ജില്ലകളിൽ ഇന്നും മഴ സാധ്യത തീവ്ര ന്യൂനമർദ്ദം കരകയറി ജാർഖണ്ഡിന് മുകളിൽ എത്തിയതോടെ കേരളത്തിൽ വടക്കൻ ജില്ലകളിൽ ഇന്ന് മഴ സാധ്യത. കോഴിക്കോട് കാസർകോട് കണ്ണൂർ വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. രാവിലെ കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലകൾ ഉൾപ്പെടെ മഴ തുടരുന്നുണ്ട്. പുലർച്ചെ മുതൽ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു. വടക്കൻ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഇന്ന് ശക്തമായ മഴയെ തുടർന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധന വിലക്കുണ്ട്. ഈ മാസം പത്തിന് ശേഷം കേരളത്തിൽ മഴ കുറയും എന്നാണ് weather ൻ്റെ നിരീക്ഷണം. ഗുജറാത്ത് മുതൽ വടക്കൻ കേരളം വരെ പുതിയ ന്യൂനമർദ്ദ പാത്തി (Trough ) രൂപപ്പെട്ടതാണ് ഇന്നും മഴ ശക്തിപ്പെടാൻ കാരണം. മഴക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. English Summary : Depression Persists; Yellow Alert Issued for Northern Districts Amid Continued Rainfall. The deep depression has now moved inland over Jharkhand. However, a new weather trough stretching from Gujarat to North Kerala has formed, keeping the monsoon active and causing rainfall to intensify today.

Comments (0)