Kerala Weather Alert: കേരളത്തിൽ മഴ മുന്നറിയിപ്പ് ശക്തം; ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ ‘കവചം’ സൈറൺ
കേരളത്തിൽ മഴ മുന്നറിയിപ്പ് ശക്തം; ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ ‘കവചം’ സൈറൺ കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ കാലാവസ്ഥാ സംവിധാനങ്ങളുടെ സ്വാധീനം സംസ്ഥാനത്ത് തുടരുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (India…
കേരളത്തിൽ മഴ മുന്നറിയിപ്പ് ശക്തം; ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ ‘കവചം’ സൈറൺ കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ കാലാവസ്ഥാ സംവിധാനങ്ങളുടെ സ്വാധീനം സംസ്ഥാനത്ത് തുടരുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (India Meteorological Department - IMD) അറിയിച്ചു. അതിതീവ്ര മഴ, ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (Kerala State Disaster Management Authority - KSDMA) ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീരദേശ ന്യൂനമർദ്ദ പാത്തിയും ശക്തികൂടിയ ന്യൂനമർദ്ദവും തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ മധ്യകേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി (Off-shore Trough) സ്ഥിതിചെയ്യുകയാണ്. അതേസമയം കിഴക്കൻ മധ്യപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ശക്തികൂടിയ ന്യൂനമർദ്ദ മേഖല (Well-Marked Low Pressure Area) രൂപപ്പെട്ടിട്ടുണ്ട്. Live Update I Wayanad Landslide : വയനാട്ടിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ, രണ്ട് തൊഴിലാളികൾ മരിച്ചു, നിരവധിപേർ കുടുങ്ങി കിടക്കുന്നു വയനാട് തുരങ്കപാത പദ്ധതി പ്രദേശത്ത് ഇന്നലെ രാത്രിമുതലും ഇന്ന് പുലർച്ചെയുമായി അതിശക്തമായ മഴയാണ് ലഭിച്ചത്. https:///wayanad-tunnel-project-wall-collapses-amid-heavy-rainfall-and-flash-floods ഈ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യപ്രദേശിലൂടെയും അതിനോട് ചേർന്ന തെക്ക്-പടിഞ്ഞാറൻ ഉത്തർപ്രദേശ് മേഖലയിലൂടെയും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും തുടർന്ന് ക്രമേണ ശക്തി കുറയുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ജൂലൈ 10 വരെ മഴ തുടരും ജൂലൈ 6 മുതൽ 10 വരെ കേരളത്തിലും മാഹിയിലും വ്യാപകമായി നേരിയതോ ഇടത്തരം തോതിലോ മഴ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ ചില ജില്ലകളിൽ മഴയുടെ ശക്തി ഗണ്യമായി വർധിക്കാനാണ് സാധ്യത. ഇന്ന് (ജൂലൈ 7) സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴ (Extremely Heavy Rainfall) മുതൽ അതിശക്തമായ മഴ (Heavy to Very Heavy Rainfall) വരെ ലഭിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. കൂടാതെ ജൂലൈ 7 മുതൽ 9 വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ (Heavy Rainfall) തുടരുമെന്നും അറിയിച്ചിട്ടുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത മഴയ്‌ക്കൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ (Thunderstorm) അനുഭവപ്പെടാനും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് (Strong Surface Wind) വീശിയടിക്കാനും സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് (07/07/2026) കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് (Red Alert) പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് (Orange Alert) തുടരുകയാണ്. ‘കവചം’ മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സൈറൺ മുഴങ്ങി മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ‘കവചം’ (KaWaCHaM - Kerala Warnings Crisis and Hazard Management System) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി ഇന്ന് സൈറണുകൾ മുഴങ്ങി. വൈകുന്നേരം 3.30 മുതൽ 4.00 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ച കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് സൈറൺ മുഴങ്ങ്ങിയത്.തുടർന്ന് വൈകുന്നേരം 4.00 മുതൽ 4.30 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും സൈറൺ മുന്നറിയിപ്പ് നൽകിയിരുന്നു. മലയോര മേഖലകളിലും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം. നദികൾ, തോടുകൾ, ജലാശയങ്ങൾ എന്നിവയുടെ സമീപങ്ങളിൽ അനാവശ്യമായി പോകുന്നത് ഒഴിവാക്കുകയും, ഇടിമിന്നൽ സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിൽക്കാതിരിക്കുകയും, ശക്തമായ കാറ്റ് വീശുന്ന സാഹചര്യത്തിൽ സുരക്ഷിത സ്ഥാനങ്ങളിൽ തുടരുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു. English Summary : The India Meteorological Department (IMD) has issued a severe weather warning for Kerala due to active monsoon systems, including an off-shore trough from the south Gujarat coast to the north-central Kerala coast and a well-marked low-pressure area over central India. Widespread rainfall is expected across Kerala and Mahe until July 10, 2026.
Comments (0)