Kerala Monsoon Crisis: കാലവർഷം ദുർബലം; ഒന്നര മാസം പിന്നിടുമ്പോൾ കേരളത്തിൽ 32% മഴക്കുറവ്

കാലവർഷം ദുർബലം; ഒന്നര മാസം പിന്നിടുമ്പോൾ കേരളത്തിൽ 32% മഴക്കുറവ് സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം (Southwest Monsoon) ആരംഭിച്ച് ഒന്നര മാസം പിന്നിടുമ്പോൾ കേരളം ഗുരുതരമായ മഴക്കുറവിന്റെ പിടിയിലാണ്. ഇന്ത്യാ കാലാവസ്ഥാ വകുപ്പ് (India…

കാലവർഷം ദുർബലം; ഒന്നര മാസം പിന്നിടുമ്പോൾ കേരളത്തിൽ 32% മഴക്കുറവ് സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം (Southwest Monsoon) ആരംഭിച്ച് ഒന്നര മാസം പിന്നിടുമ്പോൾ കേരളം ഗുരുതരമായ മഴക്കുറവിന്റെ പിടിയിലാണ്. ഇന്ത്യാ കാലാവസ്ഥാ വകുപ്പ് (India Meteorological Department - IMD) പുറത്തുവിട്ട ജൂൺ 1 മുതൽ ജൂലൈ 15 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 659.8 മില്ലീമീറ്റർ മഴ മാത്രമാണ്.

ഈ കാലയളവിൽ സാധാരണ ലഭിക്കേണ്ടത് 973 മില്ലീമീറ്റർ മഴയായിരുന്നു. ഇതോടെ സംസ്ഥാനത്തെ മഴക്കുറവ് 32 ശതമാനമായി (Rainfall Deficit) ഉയർന്നു.

ലക്ഷദ്വീപിലും (Lakshadweep) മഴക്കുറവ് തുടരുകയാണ്. അവിടെയും സാധാരണയെ അപേക്ഷിച്ച് 23 ശതമാനം കുറവ് മഴ മാത്രമാണ് രേഖപ്പെടുത്തിയത്.

Monsoon Update: : രണ്ടാം ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ മഴ എപ്പോൾ ? തെക്കുപടിഞ്ഞാറൻ മൺസൂൺ (Southwest Monsoon) സീസണിലെ രണ്ടാമത്തെ ന്യൂനമർദ്ദം (Low Pressure Area) വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ (Northwest Bay of Bengal മഴ കൂടുതൽ ലഭിച്ച ജില്ലകൾക്കും കുറവിന്റെ തിരിച്ചടി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലാണ്.

ഇവിടെ 1042.9 മില്ലീമീറ്റർ മഴ ലഭിച്ചെങ്കിലും സാധാരണയേക്കാൾ 21 ശതമാനം കുറവാണ്. രണ്ടാമത് കാസർകോട് ജില്ലയിൽ 999.9 മില്ലീമീറ്റർ മഴ ലഭിച്ചെങ്കിലും അവിടെയും 32 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി.

അതേസമയം ഏറ്റവും കുറവ് മഴ ലഭിച്ചത് കൊല്ലം ജില്ലയിലാണ്. ഇവിടെ ലഭിച്ചത് 393.5 മില്ലീമീറ്റർ മാത്രം.

തിരുവനന്തപുരത്ത് 402.6 മില്ലീമീറ്റർ മഴ ലഭിച്ചെങ്കിലും ദീർഘകാല ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ വെറും 2 ശതമാനം കുറവ് മാത്രമായതിനാൽ ജില്ല സാധാരണ മഴ (Normal Category) വിഭാഗത്തിൽ തുടരുകയാണ്. മലയോര ജില്ലകളിൽ ആശങ്ക; പകുതിപോലും മഴ ലഭിച്ചില്ല മലയോര മേഖലകളിലാണ് ഇത്തവണ മഴക്കുറവ് ഏറ്റവും രൂക്ഷമായത്.

വയനാട് ജില്ലയിൽ 59 ശതമാനം മഴക്കുറവും ഇടുക്കി ജില്ലയിൽ 56 ശതമാനം മഴക്കുറവും രേഖപ്പെടുത്തി. അതായത് ഈ പ്രദേശങ്ങളിൽ സാധാരണ ലഭിക്കേണ്ട മഴയുടെ പകുതിപോലും ലഭിച്ചിട്ടില്ല.

കാലാവസ്ഥാ നിരീക്ഷകൻ രാജീവൻ എരിക്കുളം പറയുന്നതനുസരിച്ച്, ഈ വർഷം കാലവർഷക്കാറ്റ് (Monsoon Flow) പൊതുവെ ദുർബലമായതാണ് മലയോര മേഖലകളിൽ മഴ ഗണ്യമായി കുറയാൻ പ്രധാന കാരണം. അറബിക്കടലിൽ നിന്ന് ആവശ്യമായ ഈർപ്പമുള്ള കാറ്റ് ശക്തമായി എത്താതിരുന്നതും മലനിരകളിൽ മഴ രൂപപ്പെടുന്നത് കുറച്ചുവെന്നാണ് വിലയിരുത്തൽ.

രണ്ട് ജില്ലകൾ മാത്രം ‘സാധാരണ’ വിഭാഗത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ കോട്ടയം (-13%)യും തിരുവനന്തപുരം (-2%)യും മാത്രമാണ് ഐ.എം.ഡി.യുടെ കണക്കിൽ സാധാരണ മഴ (Normal Rainfall) വിഭാഗത്തിൽ ഉൾപ്പെട്ടത്. ബാക്കി എല്ലാ ജില്ലകളും മഴക്കുറവ് (Deficient) വിഭാഗത്തിലാണ്.

തുടർച്ചയായ വർഷങ്ങളിലെ മഴക്കുറവ് ആശങ്കയാകുന്നു കാലവർഷത്തിന്റെ ആദ്യ ഒന്നര മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ, കേരളത്തിൽ തുടർച്ചയായി പല വർഷങ്ങളായി സാധാരണയേക്കാൾ കുറഞ്ഞ മഴയാണ് ലഭിക്കുന്നത്. * 2026 – 32% കുറവ് * 2025 – 15% കുറവ് * 2024 – 23% കുറവ് * 2023 – 35% കുറവ് * 2022 – 19% കുറവ് * 2021 – 33% കുറവ് * 2020 – 25% കുറവ് * 2019 – 46% കുറവ് വൈദ്യുതി, കൃഷി, ജലസംഭരണികൾക്ക് തിരിച്ചടി മഴക്കുറവ് തുടർന്നാൽ സംസ്ഥാനത്തെ ജലസംഭരണികളിലേക്കുള്ള നീരൊഴുക്ക് (Inflow) കുറയുകയും വൈദ്യുതി ഉൽപാദനത്തെയും കുടിവെള്ള വിതരണത്തെയും ബാധിക്കാനിടയുണ്ട്.

നെൽകൃഷി ഉൾപ്പെടെയുള്ള കാർഷിക മേഖലയിലും പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കാലവർഷത്തിന്റെ രണ്ടാം പകുതിയിൽ ശക്തമായ മഴ ലഭിച്ചില്ലെങ്കിൽ മഴക്കുറവ് കൂടുതൽ ഗുരുതരമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

English Summary : Kerala is grappling with a severe 32% deficit in the Southwest Monsoon, having received only 659.8 mm of rainfall against the normal 973 mm between June 1 and July 15. The Lakshadweep islands also reported a 23% drop in seasonal rainfall.

Comments (0)