New-imd-s-band-radar-in-kollam : കാലാവസ്ഥാ നിരീക്ഷണം ശക്തമാക്കാൻ കേരളത്തിൽ പുതിയ റഡാർ; കൊല്ലത്ത് സ്ഥലം കണ്ടെത്തി

കാലാവസ്ഥാ നിരീക്ഷണം ശക്തമാക്കാൻ കേരളത്തിൽ പുതിയ റഡാർ; കൊല്ലത്ത് സ്ഥലം കണ്ടെത്തി സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) പുതിയ നിരീക്ഷണ റഡാർ സ്ഥാപിക്കുന്നു. കൊല്ലം നീണ്ടകരയിലാണ്…

കാലാവസ്ഥാ നിരീക്ഷണം ശക്തമാക്കാൻ കേരളത്തിൽ പുതിയ റഡാർ; കൊല്ലത്ത് സ്ഥലം കണ്ടെത്തി സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) പുതിയ നിരീക്ഷണ റഡാർ സ്ഥാപിക്കുന്നു. കൊല്ലം നീണ്ടകരയിലാണ് റഡാർ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിയത്.

ഐ.എം.ഡി.യുടെ ആവശ്യപ്രകാരം സംസ്ഥാന റവന്യൂ വകുപ്പാണ് സ്ഥലം നിർണയിച്ചത്. സ്ഥലപരിശോധന പൂർത്തിയായി.

മണ്ണുപരിശോധന കൂടി പൂർത്തിയാക്കിയ ശേഷം റഡാർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. കടലിലെ തീവ്രമഴയും ചുഴലിക്കാറ്റും നിരീക്ഷിക്കും കടലിൽ രൂപപ്പെടുന്ന തീവ്രമഴ, ചുഴലിക്കാറ്റ് (Cyclone) തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങൾ കൂടുതൽ കൃത്യമായി നിരീക്ഷിക്കാൻ കഴിയുന്ന എസ്-ബാൻഡ് റഡാർ (S-Band Radar) ആണ് നീണ്ടകരയിൽ സ്ഥാപിക്കുന്നത്.

റഡാർ പ്രവർത്തനസജ്ജമാകുന്നതോടെ അറബിക്കടൽ കേന്ദ്രീകരിച്ചുള്ള കാലാവസ്ഥാ നിരീക്ഷണവും പ്രവചനവും കൂടുതൽ കൃത്യമാകുമെന്നാണ് പ്രതീക്ഷ. കൊല്ലത്ത് സ്ഥാപിക്കുന്ന റഡാറിന് ഏകദേശം 250 കിലോമീറ്റർ ചുറ്റളവിൽ കാലാവസ്ഥാ നിരീക്ഷണം നടത്താൻ കഴിയും.

പ്രത്യേകിച്ച് തീരപ്രദേശങ്ങളിലെ മഴ, കാറ്റ്, കടൽക്ഷോഭം തുടങ്ങിയവ സംബന്ധിച്ച മുന്നറിയിപ്പുകൾ കൂടുതൽ കൃത്യമായി നൽകാൻ ഇതിലൂടെ സാധിക്കും. Wayanad X-Band Doppler Radar: വയനാട്ടിൽ എക്‌സ്-ബാൻഡ് ഡോപ്ലർ റഡാർ; അതിശക്തമായ മഴയ്ക്കും മേഘവിസ്ഫോടനത്തിനും മുന്നറിയിപ്പ് നൽകും വയനാട്ടിലെ കാലാവസ്ഥാ നിരീക്ഷണവും അതിതീവ്ര കാലാവസ്ഥാ മുന്നറിയിപ്പുകളും കൂടുതൽ കൃത്യമാക്കുന്നതിനായി പുൽപ്പള്ളിയിൽ എക്‌സ്-ബാൻഡ് ഡോപ്ലർ വെതർ റഡാർ കൊച്ചിക്ക് പിന്നാലെ കൊല്ലത്തും റഡാർ നിലവിൽ കേരളത്തിൽ ഐ.എം.ഡി.യുടെ ഏറ്റവും വലിയ റഡാർ സംവിധാനം കൊച്ചിയിലാണ്.

തിരുവനന്തപുരത്ത് ഐ.എസ്.ആർ.ഒ.യുടെ റഡാർ സംവിധാനത്തിൽ നിന്നുള്ള വിവരങ്ങളും കാലാവസ്ഥാ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമേ വയനാട്ടിൽ ചെറിയ റഡാറും പ്രവർത്തിക്കുന്നുണ്ട്.

കേരളത്തിലെ മൺസൂൺ മഴയും ചുഴലിക്കാറ്റുകളുമടക്കമുള്ള പ്രധാന കാലാവസ്ഥാ പ്രതിഭാസങ്ങൾ അറബിക്കടലുമായി ബന്ധപ്പെട്ടതിനാൽ തീരപ്രദേശങ്ങളിലെ നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് പുതിയ റഡാറിന് പ്രാധാന്യം നൽകുന്നത്. മത്സ്യത്തൊഴിലാളികൾക്കും കൂടുതൽ കൃത്യമായ മുന്നറിയിപ്പ് പുതിയ റഡാർ പ്രവർത്തനസജ്ജമാകുന്നതോടെ കടലിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ കൂടുതൽ നേരത്തെ കണ്ടെത്താൻ സാധിക്കും.

ഇതുവഴി മത്സ്യത്തൊഴിലാളികൾക്ക് (Fishermen) ശക്തമായ കാറ്റ്, തീവ്രമഴ, ചുഴലിക്കാറ്റ് തുടങ്ങിയ അപകടസാധ്യതകളെക്കുറിച്ച് കൂടുതൽ കൃത്യമായ മുന്നറിയിപ്പുകൾ നൽകാനും കഴിയും. റഡാർ റേഞ്ച് ഓവർലാപ്പിങ് സംവിധാനം രാജ്യത്തെ മുഴുവൻ പ്രദേശങ്ങളും റഡാർ നിരീക്ഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം.

ഇതിന്റെ ഭാഗമായി ഒരു റഡാറിന്റെ നിരീക്ഷണപരിധി (Radar Range) മറ്റൊരു റഡാറിന്റെ പരിധിയുമായി ഭാഗികമായി ഓവർലാപ്പ് ചെയ്യുന്ന രീതിയിലാണ് പുതിയ സംവിധാനങ്ങൾ സ്ഥാപിക്കുന്നത്. തിരുവനന്തപുരം-കൊച്ചി റഡാർ പരിധികൾക്കിടയിലെ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൊല്ലത്ത് പുതിയ റഡാർ സ്ഥാപിക്കുന്നത്.

ഇതോടെ കേരളത്തിന്റെ തീരമേഖലയിലെ കാലാവസ്ഥാ നിരീക്ഷണ ശൃംഖല കൂടുതൽ ശക്തമാകും. 10 നഗരങ്ങളിൽ വിൻഡ് പ്രൊഫൈലറുകളും രാജ്യത്തെ അന്തരീക്ഷ നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഐ.എം.ഡി.

പത്ത് കേന്ദ്രങ്ങളിൽ വിൻഡ് പ്രൊഫൈലർ (Wind Profiler) സംവിധാനങ്ങൾ സ്ഥാപിക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്. അമൃത്സർ, ജയ്പൂർ, അഹമ്മദാബാദ്, പട്‌ന, വാരണാസി, ലഖ്‌നൗ, മോഹൻബാരി, ഭുവനേശ്വർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സംവിധാനങ്ങൾ സ്ഥാപിക്കുന്നത്.

ഡോപ്പ്ലർ റഡാർ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വിൻഡ് പ്രൊഫൈലറുകൾ വിവിധ ഉയരങ്ങളിലെ കാറ്റിന്റെ വേഗതയും ദിശയും ഉൾപ്പെടെയുള്ള വിവരങ്ങൾ തുടർച്ചയായി ശേഖരിക്കും. കാലാവസ്ഥാ പ്രവചനം, തീവ്ര കാലാവസ്ഥാ മുന്നറിയിപ്പ്, വിമാന സർവീസുകളിലെ ടർബുലൻസ് (Turbulence) നിരീക്ഷണം തുടങ്ങിയവയ്ക്ക് ഈ വിവരങ്ങൾ സഹായകമാകും.

‘മിഷൻ മൗസം’ വഴി കാലാവസ്ഥാ നിരീക്ഷണ ശൃംഖല വിപുലമാക്കുന്നു കേന്ദ്ര സർക്കാരിന്റെ 2,000 കോടി രൂപയുടെ ‘മിഷൻ മൗസം (Mission Mausam)’ പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ വിപുലമാക്കുന്നത്. രാജ്യത്തെ കൂടുതൽ ‘Weather-ready’, ‘Climate-smart’ ആക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വിൻഡ് പ്രൊഫൈലറുകൾ, റേഡിയോമീറ്ററുകൾ (Radiometers) എന്നിവ കൂടുതൽ കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്നതിനൊപ്പം റേഡിയോസോൺഡ് നിരീക്ഷണ ശൃംഖലയും ശക്തിപ്പെടുത്തും. ഉയർന്ന അന്തരീക്ഷത്തിലെ കാറ്റിന്റെ ദിശ, താപനില, ഈർപ്പം തുടങ്ങിയ വിവരങ്ങൾ കൂടുതൽ ഇടവേളകളിൽ ലഭ്യമാക്കാനും പദ്ധതിയുണ്ട്.

മഴ മുന്നറിയിപ്പിൽ കൂടുതൽ കൃത്യത പുതിയ നിരീക്ഷണ സംവിധാനങ്ങൾ പ്രവർത്തനസജ്ജമാകുന്നതോടെ കാലാവസ്ഥാ പ്രവചനത്തിന്റെ കൃത്യതയും സ്ഥലപരമായ സൂക്ഷ്മതയും വർധിക്കുമെന്നാണ് ഐ.എം.ഡി.യുടെ വിലയിരുത്തൽ. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലെ മിന്നൽപ്രളയം (Flash Flood), ശക്തമായ മഴ തുടങ്ങിയ സാഹചര്യങ്ങളിൽ കൂടുതൽ കൃത്യമായ മുന്നറിയിപ്പുകൾ നൽകാൻ ഇത് സഹായിക്കും.

നിലവിലെ മൂന്ന് മണിക്കൂർ മുൻകൂർ മുന്നറിയിപ്പ് സംവിധാനത്തിൽ നിന്ന് ഒരു മണിക്കൂർ മുമ്പ് തന്നെ Nowcast മുന്നറിയിപ്പുകൾ നൽകാൻ കഴിയുന്ന തരത്തിൽ സംവിധാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. പുതിയ റഡാറുകളും വിൻഡ് പ്രൊഫൈലറുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രവർത്തനക്ഷമമാകുന്നതോടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ, കൃഷി, മത്സ്യബന്ധനം, വ്യോമയാനം തുടങ്ങിയ മേഖലകൾക്കും കൂടുതൽ കൃത്യമായ കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാകും.

കൊല്ലത്തെ റഡാർ സ്ഥാപിക്കുന്നതിനുള്ള കരാർ നടപടികൾ ‘ഡേറ്റ പാറ്റേൺ’ എന്ന കമ്പനിക്കാണ്. English Summary : The India Meteorological Department (IMD) is installing a high-precision S-Band Doppler Weather Radar at Neendakara, Kollam.

Aimed at improving coastal storm tracking, extreme rainfall predictions, and fishermen safety, this project is part of the Central Government's ₹2,000-crore "Mission Mausam" initiative to modernize India's meteorological network.

Comments (0)