IMD to Install Advanced Wind Profilers : മഴയും ഇടിമിന്നലും ചുഴലിക്കാറ്റും ഒരു മണിക്കൂർ മുൻപേ അറിയാം; കോഴിക്കോടും തിരുവനന്തപുരത്തും വിൻഡ് പ്രൊഫൈലർ, ഇനി പ്രവചനം കൃത്യം

മഴയും ഇടിമിന്നലും ചുഴലിക്കാറ്റും ഒരു മണിക്കൂർ മുൻപേ അറിയാം; കോഴിക്കോടും തിരുവനന്തപുരത്തും വിൻഡ് പ്രൊഫൈലർ, ഇനി പ്രവചനം കൃത്യം ഇന്ത്യയിലെ കാലാവസ്ഥാ നിരീക്ഷണവും മുന്നറിയിപ്പ് സംവിധാനങ്ങളും കൂടുതൽ ശക്തമാക്കാൻ വിപുലമായ പദ്ധതികളുമായി കേന്ദ്ര…

മഴയും ഇടിമിന്നലും ചുഴലിക്കാറ്റും ഒരു മണിക്കൂർ മുൻപേ അറിയാം; കോഴിക്കോടും തിരുവനന്തപുരത്തും വിൻഡ് പ്രൊഫൈലർ, ഇനി പ്രവചനം കൃത്യം ഇന്ത്യയിലെ കാലാവസ്ഥാ നിരീക്ഷണവും മുന്നറിയിപ്പ് സംവിധാനങ്ങളും കൂടുതൽ ശക്തമാക്കാൻ വിപുലമായ പദ്ധതികളുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD). രാജ്യത്തെ വിവിധ നഗരങ്ങളിൽ അന്തരീക്ഷത്തിന്റെ വിവിധ ഉയരങ്ങളിലെ കാറ്റിന്റെ വേഗവും ദിശയും ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കുന്ന അത്യാധുനിക റഡാർ സംവിധാനമായ വിൻഡ് പ്രൊഫൈലർ (Wind Profiler) സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

കേരളത്തിൽ കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലും പുതിയ വിൻഡ് പ്രൊഫൈലറുകൾ സ്ഥാപിക്കും. രാജ്യത്തെ കാലാവസ്ഥാ നിരീക്ഷണ ശൃംഖല കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

10 നഗരങ്ങളിൽ പുതിയ സംവിധാനം കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാജ്യത്തെ 10 പ്രധാന നഗരങ്ങളിൽ അത്യാധുനിക വിൻഡ് പ്രൊഫൈലർ സംവിധാനങ്ങൾ സ്ഥാപിക്കാൻ ആഗോള ടെൻഡർ (Global Tender) ക്ഷണിച്ചിട്ടുണ്ട്. അമൃത്സർ, ജയ്പൂർ, അഹമ്മദാബാദ്, പട്ന, വാരണാസി, ലഖ്നൗ, മോഹൻബാരി (അസം), ഭുവനേശ്വർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സംവിധാനങ്ങൾ സ്ഥാപിക്കുക.

Wayanad X-Band Doppler Radar: വയനാട്ടിൽ എക്‌സ്-ബാൻഡ് ഡോപ്ലർ റഡാർ; അതിശക്തമായ മഴയ്ക്കും മേഘവിസ്ഫോടനത്തിനും മുന്നറിയിപ്പ് നൽകും വയനാട്ടിലെ കാലാവസ്ഥാ നിരീക്ഷണവും അതിതീവ്ര കാലാവസ്ഥാ മുന്നറിയിപ്പുകളും കൂടുതൽ കൃത്യമാക്കുന്നതിനായി പുൽപ്പള്ളിയിൽ എക്‌സ്-ബാൻഡ് ഡോപ്ലർ വെതർ റഡാർ വിവിധ കാലാവസ്ഥാ മേഖലകളെ ഉൾക്കൊള്ളുന്ന രീതിയിലാണ് സ്ഥലങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിക്കായി 6 കോടി രൂപയിലധികം ചെലവ് പ്രതീക്ഷിക്കുന്നു.

കരാർ ഒപ്പിട്ട തീയതി മുതൽ 18 മാസത്തിനുള്ളിൽ സംവിധാനങ്ങൾ സ്ഥാപിച്ച് പരീക്ഷണം പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കണമെന്നാണ് വ്യവസ്ഥ. എന്താണ് വിൻഡ് പ്രൊഫൈലർ?

അന്തരീക്ഷത്തിലെ വിവിധ ഉയരങ്ങളിലുള്ള കാറ്റിന്റെ വേഗത (Wind Speed), ദിശ (Wind Direction) എന്നിവ തുടർച്ചയായി അളക്കാൻ കഴിയുന്ന ഡോപ്ലർ റഡാർ അധിഷ്ഠിത (Doppler Radar-based) സംവിധാനമാണ് വിൻഡ് പ്രൊഫൈലർ. അന്തരീക്ഷത്തിലേക്ക് വൈദ്യുതകാന്തിക തരംഗങ്ങൾ (Electromagnetic Waves) അയച്ചാണ് ഉപകരണം വിവരങ്ങൾ ശേഖരിക്കുന്നത്.

അന്തരീക്ഷത്തിന്റെ ലംബമായ ഘടനയെക്കുറിച്ച് ഉയർന്ന റെസല്യൂഷനിലുള്ള വിവരങ്ങൾ ലഭ്യമാക്കാൻ ഇതിലൂടെ കഴിയും. ഓരോ മണിക്കൂറിലും വിവിധ ഉയരങ്ങളിലെ കാറ്റിന്റെ വേഗവും ദിശയും കൂടാതെ താപനില, ആർദ്രത തുടങ്ങിയ വിവരങ്ങളും ശേഖരിക്കാനാകും.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ ഉയരം വരെയുള്ള അന്തരീക്ഷ വിവരങ്ങൾ ലഭ്യമാക്കുന്നതാണ് സംവിധാനം. കേരളത്തിലെ റഡാർ ശൃംഖലയും ശക്തമാകുന്നു കേരളത്തിൽ നിലവിൽ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പ്രധാന റഡാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്.

ഇതിന് പുറമെ വയനാട്ടിലെ മീനങ്ങാടിയിൽ പുതിയ റഡാറിന്റെ (Radar) നിർമാണം പുരോഗമിക്കുകയാണ്. ഈ വർഷം ഡിസംബറോടെ റഡാർ പ്രവർത്തനസജ്ജമാക്കാനാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രതീക്ഷ.

കൊല്ലത്തും പുതിയ റഡാർ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. അതേസമയം മംഗലാപുരത്ത് പ്രവർത്തനം ആരംഭിച്ച റഡാറിന്റെ നിരീക്ഷണ പരിധിയിൽ വടക്കൻ കേരളത്തിലെ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളും ഉൾപ്പെടും.

നേരത്തെ കൊച്ചി റഡാറിന്റെ നിരീക്ഷണത്തിൽ പൂർണമായി ഉൾപ്പെടാതിരുന്ന ചില മേഖലകൾക്ക് മംഗലാപുരം റഡാറിന്റെ സേവനം ലഭിക്കുന്നതോടെ വടക്കൻ കേരളത്തിലെ കാലാവസ്ഥാ നിരീക്ഷണം കൂടുതൽ കാര്യക്ഷമമാകും. New-imd-s-band-radar-in-kollam : കാലാവസ്ഥാ നിരീക്ഷണം ശക്തമാക്കാൻ കേരളത്തിൽ പുതിയ റഡാർ; കൊല്ലത്ത് സ്ഥലം കണ്ടെത്തി സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) പുതിയ നിരീക്ഷണ റഡാർ സ്ഥാപിക്കുന്നു.

15 കേന്ദ്രങ്ങളിൽ വെർട്ടിക്കൽ വിൻഡ് പ്രൊഫൈലർ കേന്ദ്ര സർക്കാരിന്റെ 2,000 കോടി രൂപയുടെ മിഷൻ മൗസം (Mission Mausam) പദ്ധതിയുടെ ഭാഗമായാണ് രാജ്യത്ത് കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നത്. 2024 സെപ്റ്റംബറിലാണ് പദ്ധതി ആരംഭിച്ചത്.

പദ്ധതിയുടെ ഭാഗമായി 15 കേന്ദ്രങ്ങളിൽ വെർട്ടിക്കൽ വിൻഡ് പ്രൊഫൈലറുകൾ (Vertical Wind Profilers) സ്ഥാപിക്കാനാണ് ലക്ഷ്യം. കൂടാതെ റേഡിയോസോണ്ടെ (Radiosonde) നിരീക്ഷണ ശൃംഖലയും വിപുലീകരിക്കും.

അന്തരീക്ഷത്തിലെ വിവിധ ഉയരങ്ങളിൽ നിന്നുള്ള കാറ്റ്, താപനില, ആർദ്രത തുടങ്ങിയ വിവരങ്ങൾ കൂടുതൽ ഇടവേളകളിൽ ശേഖരിക്കുന്നതിലൂടെ കാലാവസ്ഥാ മോഡലുകൾക്ക് (Weather Models) കൂടുതൽ കൃത്യമായ ഇൻപുട്ട് നൽകാൻ സാധിക്കും. മഴയും ഇടിമിന്നലും കൂടുതൽ കൃത്യമായി പ്രവചിക്കാം മഴ, ശക്തമായ കാറ്റ്, ഇടിമിന്നൽ, ചുഴലിക്കാറ്റ് തുടങ്ങിയ തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ രൂപപ്പെടുന്ന അന്തരീക്ഷത്തിലെ മാറ്റങ്ങൾ കൂടുതൽ കൃത്യമായി മനസ്സിലാക്കാൻ പുതിയ നിരീക്ഷണ സംവിധാനങ്ങൾ സഹായിക്കും.

നിലവിൽ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങളിൽ ഏകദേശം 12 കിലോമീറ്റർ സ്പേഷ്യൽ റെസല്യൂഷനാണ് (Spatial Resolution) ഉപയോഗിക്കുന്നത്. പുതിയ നിരീക്ഷണ സംവിധാനങ്ങളിലൂടെ കൂടുതൽ സൂക്ഷ്മമായ പ്രദേശിക തലത്തിലേക്ക് പ്രവചനങ്ങളുടെ കൃത്യത ഉയർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലെ ഫ്ലാഷ് ഫ്ലഡ് (Flash Flood), ശക്തമായ മഴ തുടങ്ങിയ സാഹചര്യങ്ങളിൽ കൂടുതൽ കൃത്യമായ മുന്നറിയിപ്പ് നൽകാൻ ഇത് സഹായിക്കും. മൂന്ന് മണിക്കൂറിന് പകരം ഒരു മണിക്കൂർ മുൻകൂട്ടി നൗകാസ്റ്റ് പുതിയ സംവിധാനങ്ങളുടെ പ്രധാന നേട്ടങ്ങളിലൊന്ന് നൗകാസ്റ്റ് (Nowcast) മുന്നറിയിപ്പുകളുടെ കൃത്യത വർധിപ്പിക്കാനാകുമെന്നതാണ്.

നിലവിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ എവിടെയൊക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കൂടുതൽ കൃത്യമായി പ്രവചിക്കുന്ന സംവിധാനമാണ് ഉപയോഗിക്കുന്നത്. പുതിയ നിരീക്ഷണ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാകുന്നതോടെ ചില സാഹചര്യങ്ങളിൽ മഴയ്ക്കുള്ള നൗകാസ്റ്റ് മുന്നറിയിപ്പ് ഒരു മണിക്കൂർ മുൻപേ നൽകാൻ കഴിയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.

ഇത്തരം നേരത്തെയുള്ള മുന്നറിയിപ്പുകൾ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് (Disaster Management) വലിയ സഹായമാകും. കൃഷിക്കും വ്യോമയാന മേഖലയ്ക്കും നേട്ടം കാലാവസ്ഥാ മുന്നറിയിപ്പുകളുടെ കൃത്യത വർധിക്കുന്നത് കൃഷി മേഖലയ്ക്കും ഏറെ പ്രയോജനപ്പെടും.

മഴ, കാറ്റ് തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള കർഷക ഉപദേശങ്ങൾ കൂടുതൽ കൃത്യമായി നൽകാൻ സാധിക്കും. വ്യോമയാന മേഖലയിലും (Aviation) പുതിയ സംവിധാനങ്ങൾ നിർണായകമാകും.

വിമാന സർവീസുകളെ ബാധിക്കുന്ന അന്തരീക്ഷത്തിലെ പ്രക്ഷുബ്ധതയായ ടർബുലൻസ് (Turbulence) ഉൾപ്പെടെയുള്ള പ്രതിഭാസങ്ങൾ കൂടുതൽ കൃത്യമായി കണ്ടെത്താൻ കഴിയുന്നതോടെ വിമാനസുരക്ഷയും മെച്ചപ്പെടുത്താനാകും. ‘വെതർ-റെഡി’ ഇന്ത്യയിലേക്ക് രാജ്യത്തെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളെ ആധുനികവത്കരിച്ച് ഇന്ത്യയെ “Weather-ready”, “Climate-smart” രാജ്യമായി മാറ്റുകയാണ് മിഷൻ മൗസം പദ്ധതിയുടെ പ്രധാന ലക്ഷ്യം.

തത്സമയ അന്തരീക്ഷ വിവരങ്ങൾ കൂടുതൽ വ്യാപകമായി ലഭ്യമാകുന്നതോടെ കാലാവസ്ഥാ മോഡലുകൾ മെച്ചപ്പെടുകയും കനത്ത മഴ, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങിയ ദുരന്തങ്ങൾക്ക് കൂടുതൽ നേരത്തെയും കൃത്യമായും മുന്നറിയിപ്പ് നൽകാനും സാധിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രതീക്ഷ. English Summary : The India Meteorological Department (IMD) is deploying state-of-the-art Doppler radar-based Wind Profilers across 10 major Indian cities—including Kozhikode and Thiruvananthapuram—under its ₹2,000-crore Mission Mausam initiative.

This high-precision weather tracking network aims to transform India into a "Weather-Ready" and "Climate-Smart" nation.

Comments (0)