ഓഗസ്റ്റ് 4, 5, 6, 10 ലെ പിഎസ്‌സി പരീക്ഷകൾ മാറ്റിവച്ചു, പുതുക്കിയ തീയതി പിന്നീട്

തിരുവനന്തപുരം: ആ​ഗസ്ത് 4, 5, 6, 10 തീയതികളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്ലാ ഓണ്‍ലൈന്‍, ഒഎംആര്‍ പരീക്ഷകളും മാറ്റിവച്ചതായി പിഎസ്‍സി അറിയിച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കായികക്ഷമതാ…

തിരുവനന്തപുരം: ആ​ഗസ്ത് 4, 5, 6, 10 തീയതികളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്ലാ ഓണ്‍ലൈന്‍, ഒഎംആര്‍ പരീക്ഷകളും മാറ്റിവച്ചതായി പിഎസ്‍സി അറിയിച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കായികക്ഷമതാ പരീക്ഷ മാറ്റി വച്ചു

വനം വന്യ ജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍: 211/2025, 212/2025, 213/2025, 214/2025-തസ്തികമാറ്റം മുഖേന, 254/2025-ഈഴവ/തിയ്യ/ബില്ലവ, 255/2025-ഒ.ബി.സി.) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്ക് ആ​ഗസ്ത് 4, 5, 6 തീയതികളിലായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്, വയനാട് എന്നീ ജില്ലകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും മാറ്റിവച്ചു. ഇതിന്റെയും പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പത്താംതരം പ്രാഥമിക പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് അവസരം.

2026 ജൂലൈ 18 ലെ പത്താം തരം പ്രാഥമിക പരീക്ഷ (ഒന്നാം ഘട്ടം), 2026 ആഗസ്റ്റ് 1-ന് നടത്തിയ (മൂന്നാം ഘട്ടം, നാലാം ഘട്ടം) പ്രാഥമിക പരീക്ഷാദിവസങ്ങളില്‍ അംഗീകൃത സര്‍വ്വകലാശാലകള്‍/ സ്ഥാപനങ്ങള്‍ നടത്തിയ പരീക്ഷയുണ്ടായിരുന്നവര്‍ രണ്ട് പരീക്ഷകളുടേയും അഡ്മിഷന്‍ ടിക്കറ്റ് (പരീക്ഷാതീയതി തെളിയിക്കുന്നതിന്) ഹാജരാക്കിയാലോ,

അപകടം പറ്റി ചികിത്സയിലുള്ളവര്‍/ അസുഖബാധിതര്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സ നടത്തിയതിന്‍റെ ചികിത്സാ സര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയാലോ, പ്രസവസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ ചികിത്സാ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ രണ്ടും ചേര്‍ത്ത് അപേക്ഷിച്ചാലോ, പരീക്ഷാതീയതിയില്‍ സ്വന്തം വിവാഹം നടന്ന ഉദ്യോഗാര്‍ത്ഥികള്‍ തെളിവുസഹിതം അപേക്ഷിച്ചാലോ, ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണം കാരണം പരീക്ഷ എഴുതാന്‍ കഴിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ രേഖകള്‍ സഹിതം അപേക്ഷിച്ചാലോ,

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ആഗസ്ത് ഒന്നിലെ കനത്ത മഴയും പ്രകൃതിക്ഷോഭവും കാരണം പരീക്ഷയില്‍ പങ്കെടുക്കുവാന്‍ കഴിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ (ആഗസ്ത് ഒന്നിലെ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് ഉള്‍പ്പെടെ) രേഖകള്‍ സഹിതം അപേക്ഷിച്ചാലോ 2026 ആഗ​സ്ത് 22 ന് രാവിലെ 10.30 മുതല്‍ 12.05 വരെ നടക്കുന്ന പരീക്ഷയില്‍ അവസരം നല്‍കുന്നതാണ്.

ഉദ്യോഗാര്‍ഥികള്‍ മതിയായ രേഖകള്‍ സഹിതം അവരവരുടെ പരീക്ഷാകേന്ദ്രം ഉള്‍പ്പെടുന്ന പിഎസ്‍സി ജില്ലാ ഓഫീസില്‍ (തിരുവനന്തപുരം ജില്ല ഒഴികെ) അപേക്ഷ നല്‍കണം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകള്‍ പിഎസ്‍സി ആസ്ഥാന ഓഫീസിലെ ഇ എഫ് വിഭാഗത്തില്‍ നല്‍കണം. 2026 ആ​ഗസ്ത് 3 മുതല്‍ 7ന് വൈകുന്നേരം 5.15 വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.

ആ​ഗസ്ത് മൂന്നിന് മുമ്പ് ലഭ്യമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അവര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള പ്രകാരം വീണ്ടും അപേക്ഷിക്കേണ്ടതാണ്. തപാല്‍/ഇ.മെയില്‍ വഴി ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ മാതൃക പിഎസ്‍സി വെബ്സൈറ്റിന്‍റെ ഹോം പേജില്‍ മസ്റ്റ് നോ എന്ന ലിങ്കില്‍ പിഎസ്‍സി എക്സാമിനേഷന്‍ അപ്ഡേറ്റ്സ് എന്ന പേജില്‍ ലഭിക്കും.

Comments (0)