ദക്ഷിണ ചൈന കടലിലെ ചുഴലിക്കാറ്റ് സ്വാധീനം; കേരളത്തിൽ ഇന്നും നാളെയും മഴ തുടരും

Kerala rain weather Kerala cyclone news Malayalam news

ദക്ഷിണ ചൈന കടലിലെ ചുഴലിക്കാറ്റ് സ്വാധീനം; കേരളത്തിൽ ഇന്നും നാളെയും മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണങ്ങൾ. വടക്കൻ, മധ്യ, തെക്കൻ ജില്ലകളിലായി മഴയ്ക്ക് അനുകൂലമായ അന്തരീക്ഷ സാഹചര്യം നിലനിൽക്കുന്നുവെങ്കിലും, കഴിഞ്ഞ ദിവസങ്ങളിലേതുപോലെ വ്യാപകമായ കനത്ത മഴയ്ക്കുള്ള സാധ്യത കുറവാണെന്ന് വിലയിരുത്തൽ.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ തീവ്രത കുറയാൻ ഇടയുണ്ട്. കാറ്റിന്റെ ദിശയിലും ശക്തിയിലും വരുന്ന മാറ്റത്തെ തുടർന്ന് ഇന്ന് വൈകിട്ട് മുതൽ മഴ കുറയാനാണ് സാധ്യത.

ഇതിനിടെ, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കരകയറിയതിനെ തുടർന്ന് മധ്യ ഇന്ത്യയ്ക്കു മുകളിലേക്ക് നീങ്ങിയതും, ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ രൂപപ്പെട്ട ന്യൂനമർദ്ദ പാത്തി (ട്രഫ്) ദുർബലമാകുന്നതുമാണ് നിലവിലെ കാലാവസ്ഥ മാറ്റങ്ങൾക്ക് കാരണം.

അതേസമയം, ദക്ഷിണ ചൈന കടലിൽ രൂപപ്പെട്ട ശക്തമായ ചുഴലിക്കാറ്റ് പുതിയ സ്വാധീനം ചെലുത്തുന്നതായി Metbeat Weather നിരീക്ഷിക്കുന്നു. ഈ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ അറബിക്കടലിൽ നിന്നുള്ള കാറ്റ് ആകർഷിക്കപ്പെടുകയും കടലിൽ രൂപപ്പെടുന്ന മേഘങ്ങൾ കരയിലേക്ക് എത്തുകയും ചെയ്യുന്നതിനാൽ, സംസ്ഥാനത്ത് ഇന്നും നാളെയും മഴ തുടരുമെന്നാണു വിലയിരുത്തൽ.

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യത നിലനിൽക്കുന്നു. മാഹി മുതൽ വളപട്ടണം വരെ ഉയർന്ന തിരമാല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, ലോക്കൽ അപ്ഡേറ്റുകൾ - Cinebhumi News

Tags: #kerala-news-today-or-cinebhumi-news

Comments (0)