Live Weather Update 06/08/26 : ഡോൾഫിൻ സ്വാധീനത്തിൽ കേരളത്തിൽ മഴ തുടങ്ങി
Live Weather Update 06/08/26 : ഡോൾഫിൻ സ്വാധീനത്തിൽ കേരളത്തിൽ മഴ തുടങ്ങി പസഫിക് സമുദ്രത്തിലെ ഡോൾഫിൻ ടൈഫൂണിൻ്റെ (Typhoon Dolphin) സ്വാധീനം മൂലം കേരളത്തിൽ മഴ തുടങ്ങി. ഇന്നലെ പൂർണമായും വിട്ടു നിന്ന മഴ രാത്രിയോടെ വിവിധ ജില്ലകളിൽ നേരിയ തോതിൽ…
Live Weather Update 06/08/26 : ഡോൾഫിൻ സ്വാധീനത്തിൽ കേരളത്തിൽ മഴ തുടങ്ങി പസഫിക് സമുദ്രത്തിലെ ഡോൾഫിൻ ടൈഫൂണിൻ്റെ (Typhoon Dolphin) സ്വാധീനം മൂലം കേരളത്തിൽ മഴ തുടങ്ങി. ഇന്നലെ പൂർണമായും വിട്ടു നിന്ന മഴ രാത്രിയോടെ വിവിധ ജില്ലകളിൽ നേരിയ തോതിൽ സജീവമായി.
വിവിധ ജില്ലകളിൽ രാവിലെയും മഴ തുടരുകയാണ്. ചിലയിടങ്ങളിൽ ഇടിയോടുകൂടിയുള്ള മഴയും ലഭിക്കും.
ഇന്ന് (വ്യാഴം) ഉച്ചക്ക് ശേഷം കേരളത്തിൽ മഴ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നാണ് കഴിഞ്ഞദിവസം Weather പുറത്തുവിട്ട അന്തരീക്ഷ അവലോകന റിപ്പോർട്ടിൽ പറയുന്നത്. തൃശ്ശൂർ ജില്ലയുടെ തെക്കൻ മേഖലകൾ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകൾ, ഇടുക്കി ജില്ലയുടെ പടിഞ്ഞാറൻ മേഖലകൾ എന്നിവിടങ്ങളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.
മലപ്പുറം, കൊല്ലം, കോഴിക്കോട്, പാലക്കാട് ജില്ലകളുടെ ചില ഭാഗങ്ങളിലും അതിശക്തമായ മഴ സാധ്യത നിലനിൽക്കുന്നു. ഇന്ന് രാവിലെയുള്ള റഡാർ, ഉപഗ്രഹ ചിത്രങ്ങളിൽ കേരളത്തിനു സമീപം അറബിക്കടലിൽ മേഘരൂപീകരണം സജീവമാണ്.
രാവിലെ കോഴിക്കോട്, മലപ്പുറം, എറണാകുളം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ മഴ ലഭിക്കുന്നുണ്ട്. കഴിഞ്ഞദിവസം മഴമൂലം വെള്ളം കയറിയ കോട്ടയം ജില്ലയിൽ ഇന്നലെയോടെ വെള്ളം ഇറങ്ങിത്തുടങ്ങി.
ഗതാഗതം പുനസ്ഥാപിച്ചു. ഇന്ന് രാത്രി പ്രസഫിക് സമുദ്രത്തിലെ ഡോൾഫിൻ ചുഴലിക്കാറ്റിലേക്ക് കേരളത്തിലെ മുകളിലൂടെ അറബിക്കടലിൽ നിന്ന് ഈർപ്പമുള്ള കാലവർഷക്കാറ്റ് ശക്തമായി കടന്നുപോകുന്നതോടെ കൂടുതൽ പ്രദേശങ്ങളിൽ മഴ ശക്തിപ്പെടാൻ സാധ്യതയുണ്ട്.
അതിനാൽ മഴ ശക്തമായി നിലനിൽക്കുന്ന സാഹചര്യം വന്നാൽ വെള്ളം കയറുന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. ഡോൾഫിൻ ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടുകൂടെ ചൈനയിൽ കരകയറും.
ചൈനയിൽ കയറി കയറുന്നതിന് മുന്നോടിയായി ഏതാനും മണിക്കൂറുകൾ ദക്ഷിണ ചൈന കടലിൽ ചുഴലിക്കാറ്റ് നിലയുറപ്പിക്കാനും സാധ്യതയുണ്ട്. ഈ സമയം ചൈനയുടെ തീരദേശ മേഖലകളിലും, തായ്‌വാനിലും, കാറ്റ് സജീവമാകുന്ന കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും മഴ ലഭിക്കാനുള്ള സാധ്യതയാണ് കാണുന്നത്.
ചൈനയിലും തായ്‌വാനിലും പേമാരിയും ശക്തമായ കാറ്റും നൽകിയ ശേഷമാകും ഡോൾഫിൻ കരകയറുക. കേരളത്തിൽ ഡോൾഫിന്റെ സ്വാധീനം ഇന്ന് ഉച്ചയ്ക്ക് ശേഷം മുതൽ ശനിയാഴ്ച രാവിലെ വരെയാണ് പ്രതീക്ഷിക്കുന്നത്.
അങ്ങനെയെങ്കിൽ ശനിയാഴ്ച പകൽ കേരളത്തിൽ മഴ കുറയാൻ സാധ്യത. ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയിൽ വ്യതിയാനം സംഭവിച്ചാൽ, കേരളത്തിൽ മഴ ലഭിക്കുന്ന പ്രദേശങ്ങൾ മാറ്റം വരാനോ അല്ലെങ്കിൽ മഴ ഇല്ലാതാകാനോ സാധ്യതയുണ്ട്.
നിലവിൽ ചുഴലിക്കാറ്റ് മൂലം എറണാകുളം ഇടുക്കി കോട്ടയം പത്തനംതിട്ട ജില്ലകളിലാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം വടക്കൻ കേരളത്തിലും മഴ ശക്തിപ്പെടാൻ സാധ്യതയുണ്ട്.
എന്നാൽ പ്രതീക്ഷിക്കുന്ന ട്രാക്കിൽ നിന്ന് മാറ്റം വന്നാൽ, മഴയുടെ ശക്തി പ്രകടനം മറ്റു ജില്ലകളിലേക്ക് മാറാനുള്ള സാധ്യതയും കണക്കിലെടുക്കണം. അതിനാൽ ഓരോ ആറു മണിക്കൂറിലും കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ നിരീക്ഷിക്കണം.
ഔദ്യോഗിക കാലാവസ്ഥ ഏജൻസികൾ, സ്വകാര്യ കാലാവസ്ഥ സ്ഥാപനങ്ങൾ, സ്വതന്ത്ര കാലാവസ്ഥ നിരീക്ഷകർ നൽകുന്ന വിശ്വാസയോഗ്യമായ കാലാവസ്ഥ അപ്ഡേറ്റുകൾ മനസ്സിലാക്കിയിരിക്കുക. ദുരന്തനിവാരണ വകുപ്പ് നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കുക.
സുരക്ഷിതരായിരിക്കുക. മഴ സംബന്ധിച്ച വിവരങ്ങൾ അതത് ദിവസത്തെ website ലെ Live Update എന്ന ലിങ്കിൽ ലഭിക്കും.
ആ ദിവസത്തെ മുഴുവൻ അപ്ഡേറ്റുകളും ഇടയ്ക്കിടെ ഈ ലിങ്കിൽ വരും. പുതിയ വിവരങ്ങൾ അറിയാൻ ലിങ്ക് റീഫ്രഷ് ചെയ്താൽ മതിയാകും.
ഞങ്ങളുടെ സമൂഹമാധ്യമ പേജുകളിലും വാട്സ്ആപ്പ് ചാനലിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും വിവരങ്ങൾ ലഭിക്കും. ഇവയുടെ ലിങ്കുകൾ വെബ്സൈറ്റിലെ വാർത്ത പേജിൽ കാണാം.
Google e, Flipboard തുടങ്ങിയവയിലും വായിക്കാം. English Summary : Live Weather Update (06/08/26): Rain Resumes in Kerala Under the Influence of Typhoon Dolphin.
This live weather update reports the onset of rainfall across Kerala driven by the atmospheric influence of Typhoon Dolphin in the Pacific Ocean.
Comments (0)