ചോദ്യപേപ്പർ ചോർച്ച: കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കും, മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി മോദി. കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഇതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കും. എല്ലാം നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട…

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി മോദി. കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഇതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കും. എല്ലാം നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികളുടെ താത്പര്യങ്ങൾ സംരക്ഷിക്കും. യുവാക്കളുടെ ഭാവി തകർക്കുന്നവരെ വെറുതെവിടില്ലെന്നും പ്രധാനമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചക്ക് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ആയിരുന്നു ചോർന്നത്. 81 ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി പ്രതിഷേധം സംഘടിപ്പിക്കുകയും ഇതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധിയടക്കം തെരുവിലിറങ്ങുകയും ചെയ്തതോടെ പ്രധാനമന്ത്രിയുടെ മൗനം വീണ്ടും ചർച്ചയായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

അതേസമയം കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സിജെപി. 'ധർമേന്ദ്ര പ്രധാൻ രാജിവെക്കണം' എന്ന ക്യാപ്ഷനോടെയാണ് സിജെപി മോദിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.

Comments (0)