സംസ്ഥാനത്ത് ഇന്നും പവർകട്ട്
സംസ്ഥാനത്ത് ഇന്നും പവർകട്ട് ഉണ്ടാകുമെന്ന പുതുമയില്ലാത്ത മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സംസ്ഥാനത്ത് പവർകട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ ഉണ്ടാകാതിരുന്ന പവർകട്ടാണ് ഇപ്പോൾ യു ഡി എഫ് അധികാരത്തിൽ എത്തിയ ശേഷം വീണ്ടും…
സംസ്ഥാനത്ത് ഇന്നും പവർകട്ട് ഉണ്ടാകുമെന്ന പുതുമയില്ലാത്ത മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സംസ്ഥാനത്ത് പവർകട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ ഉണ്ടാകാതിരുന്ന പവർകട്ടാണ് ഇപ്പോൾ യു ഡി എഫ് അധികാരത്തിൽ എത്തിയ ശേഷം വീണ്ടും ഉണ്ടായിരിക്കുന്നത്.
എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്നും ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട് എന്നുമാണ് വിശദീകരണം.
സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 200 മുതൽ 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നും യു ഡി എഫ് സർക്കാർ പറയുന്നു. മുൻ വർഷങ്ങളിൽ ഇതിലും വലിയ പ്രതിസന്ധി നേരിട്ടപ്പോഴൊന്നും വൈദ്യു തി മുടങ്ങിയില്ലെന്നതാണ് മറ്റൊരു പ്രധാനകാര്യം.
Comments (0)