Low Pressure Update 26/07/26 : ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി, മഴ, കാറ്റ് മുന്നറിയിപ്പ്

Low Pressure Update 26/07/26 : ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി, മഴ, കാറ്റ് മുന്നറിയിപ്പ് ഒഡീഷ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം അതിവേഗം ശക്തിപ്പെടുന്നു. ഇന്ന് രാവിലെ ന്യൂനമർദ്ദം ശക്തിപ്പെട്ട് Well Marked Low Pressure ( WML) ( ശക്തി കൂടിയ…

Low Pressure Update 26/07/26 : ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി, മഴ, കാറ്റ് മുന്നറിയിപ്പ് ഒഡീഷ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം അതിവേഗം ശക്തിപ്പെടുന്നു. ഇന്ന് രാവിലെ ന്യൂനമർദ്ദം ശക്തിപ്പെട്ട് Well Marked Low Pressure ( WML) ( ശക്തി കൂടിയ ന്യൂനമർദ്ദം) ആയിരുന്നു.

ഉച്ചയോടെ വീണ്ടും ശക്തിപ്പെട്ടു തീവ്ര ന്യൂനമർദ്ദം (Depression) ആയി ശക്തിപ്പെട്ടു. ഈ മാസം 27 മുതൽ 29 വരെ ഒഡീഷയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

പ. ബംഗാളിലെ സാഗറിൽ നിന്ന് 130 കി.മി തെക്ക് തെക്ക് കിഴക്കാണ് തീവ്ര ന്യൂനമർദ്ദത്തിന്റെ നിലവിലുള്ള സ്ഥാനം.

ഒഡിഷയിലെ ചാന്ദ് ബാലിയിൽ നിന്ന് 170 കി.മി അകലെയുമാണ് സ്ഥാനം. അതേസമയം, തെക്കുപടിഞ്ഞാറൻ രാജസ്ഥാനിലെ ന്യൂനമർദ്ദം അതേ ശക്തിയിൽ തുടരുകയാണ്.

ഒഡീഷയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അന്ധ്രപ്രദേശിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

നാളെ കർണാടകയിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യത. വടക്കൻ കേരളത്തിലും ഇതിൻ്റെ ഭാഗമായി ശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കണം.

കർണാടകയിൽ ഉടനീളം കാറ്റിന് ശക്തി കൂടും. അറബിക്കടലിൽ നിന്ന് ന്യൂനമർദ്ദത്തിലേക്ക് കാറ്റ് സ്ട്രീം ചെയ്യപ്പെടുന്നത് മൂലമാണിത്.

കാസർകോട്, ദക്ഷിണ കന്നഡ, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴ അടുത്ത ദിവസങ്ങളിലും പ്രതീക്ഷിക്കണം. കേരളത്തിൽ ഉച്ചക്ക് ശേഷമുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം മഞ്ഞ അലർട്ട് ഏർപ്പെടുത്തി.

കടലിൽ കാറ്റിന്റെ വേഗത 45 കിലോമീറ്റർ വരെ വർദ്ധിക്കും. തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 65 കിലോമീറ്റർ വരെയാകും.

കേരളത്തിലും മഴ അടുത്ത ദിവസങ്ങളിൽ ശക്തിപ്പെടും. ഇതുമായി ബന്ധപ്പെട്ട് രാവിലത്തെ പോസ്റ്റിൽ വിശദാംശങ്ങൾ നൽകിയിരുന്നു താഴെയുള്ള ലിങ്ക് വായിക്കാം.

English Summary : Bay of Bengal Low Pressure Intensifies into a Depression: Heavy Rain and Wind Alerts Issued for Odisha and South India. The low-pressure system off the Odisha coast rapidly intensified into a Well-Marked Low Pressure (WML) area and further escalated into a Depression.

It is currently centered 130 km south-southeast of Sagar, West Bengal, and 170 km from Chandbali, Odisha

Comments (0)