മുറസു ചുഴലിക്കാറ്റ് നാളെ പുലർച്ചെയോടെ തീരത്തടുക്കും; കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
ന്യൂഡൽഹി: മധ്യ ബംഗാൾ ഉൾക്കടലിലും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി ആഞ്ഞു വീശുന്ന മുറസു ചുഴലിക്കാറ്റ് നവംബർ 3 പുലർച്ചയോടെ തീരത്തടുക്കുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തെക്കൻ ആന്ധ്രാപ്രദേശിൽ ഒംഗോളിന് സമീപം നെല്ലൂരിനും…
ന്യൂഡൽഹി: മധ്യ ബംഗാൾ ഉൾക്കടലിലും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി ആഞ്ഞു വീശുന്ന മുറസു ചുഴലിക്കാറ്റ് നവംബർ 3 പുലർച്ചയോടെ തീരത്തടുക്കുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തെക്കൻ ആന്ധ്രാപ്രദേശിൽ ഒംഗോളിന് സമീപം നെല്ലൂരിനും നരസാപുരത്തിനും ഇടയിൽ ശക്തമായ ചുഴലിക്കാറ്റായി ഇത് കരയിൽ പ്രവേശിക്കും. ഈ സമയത്ത് മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ പരമാവധി 120 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് ആഞ്ഞു വീശിയേക്കുമെന്നാണ് പ്രവചനം.ഇതിനിടയിൽ, തെക്കൻ കേരളത്തിനും സമീപപ്രദേശങ്ങൾക്കും മുകളിലും മധ്യകിഴക്കൻ അറബിക്കടലിൽ കർണാടക-തെക്കൻ മഹാരാഷ്ട്ര തീരത്തോട് ചേർന്നും രണ്ട് ചക്രവാതച്ചുഴികൾ നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി നവംബർ 2, 3, 6 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 2 മുതൽ 6 വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. 24 മണിക്കൂറിനുള്ളിൽ 7 മുതൽ 11 സെന്റീമീറ്റർ വരെ മഴ ലഭിച്ചേക്കാം. ചുഴലിക്കാറ്റിന്റെയും മോശം കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)