കടുത്ത ചൂടിന് ആശ്വാസം...! ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു, കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

Rain Alert of Bengal Low Pressure Rain Forecast പത്തനംതിട്ട: ( വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ്. ബംഗ്ലാദേശ് തീരത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചാണ് ന്യൂനമർദ്ദമായി…


Rain Alert of Bengal Low Pressure Rain Forecast

പത്തനംതിട്ട: ( വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ്. ബംഗ്ലാദേശ് തീരത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചാണ് ന്യൂനമർദ്ദമായി മാറിയത്.ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ കേരളത്തിൽ വരും ദിവസങ്ങളിൽ മഴ സജീവമാകും.

സെപ്റ്റംബർ 10 മുതൽ 14 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 11, 12 തീയതികളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ട്.ഇതേ തുടർന്ന് കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:

സെപ്റ്റംബർ 11: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം

സെപ്റ്റംബർ 12: പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്

കാലവർഷത്തിൽ രൂക്ഷമായ മഴക്കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നതെന്നതും ശ്രദ്ധേയമാണ്.

English Summary:

Thiruvananthapuram: Meteorological Department informed low pressure formed over north Bay of Bengal. Cyclonic circulation near Bangladesh coast intensified into low pressure. Under its influence, rain will become active in Kerala in coming days. Light to moderate rain likely from September 10 to 14. Strong rain likely at isolated places on 11th and 12th. IMD has declared yellow alert. Yellow Alert Districts: September 11 - Pathanamthitta, Kottayam, Idukki, Ernakulam. September 12 - Pathanamthitta, Idukki, Ernakulam, Palakkad. Notably, this active rain comes after state recorded severe deficit during monsoon.

Rain Alert of Bengal Low Pressure Rain Forecast

Comments (0)