Kerala Weather 11/08/26 : ബംഗാൾ ഉൾക്കടലിൽ നാളെ ന്യൂനമർദ്ദ സാധ്യത, ഇന്ന് പ്രസന്നമായ അന്തരീക്ഷ സ്ഥിതി

ബംഗാൾ ഉൾകടലിൽ നാളെ ( ബുധൻ ) ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അന്തരീക്ഷ ച്ചുഴിയാണ് ന്യൂനമർദ്ദമായി മാറുക.ഇത് കേരളത്തിൽ അല്പം മഴ വർദ്ധനവിന് കാരണമാകും. ഇന്ന് (ചൊവ്വ) കേരളത്തിൽ എല്ലാ…

ബംഗാൾ ഉൾകടലിൽ നാളെ ( ബുധൻ ) ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അന്തരീക്ഷ ച്ചുഴിയാണ് ന്യൂനമർദ്ദമായി മാറുക.

ഇത് കേരളത്തിൽ അല്പം മഴ വർദ്ധനവിന് കാരണമാകും. ഇന്ന് (ചൊവ്വ) കേരളത്തിൽ എല്ലാ ജില്ലകളിലും പ്രസന്നമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നു.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഇടുക്കി, കൊല്ലം ജില്ലകളുടെ കിഴക്കൻ മലയോരമേഖലകൾ എന്നിവിടങ്ങളിൽ ഇന്ന് ഇടത്തരം മഴക്കോ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രാവിലെ ചാലക്കുടി, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, കൊടകര, വെള്ളികുളങ്ങര, പറമ്പിക്കുളം ഭാഗങ്ങളിൽ മഴ ലഭിക്കാൻ സാധ്യത.

ഉച്ചയ്ക്കുശേഷം കിഴക്കൻ മേഖലയിൽ ശക്തമായ കാറ്റിന് സാധ്യത. തെക്കൻ ജില്ലകളിലും പാലക്കാട് ജില്ലയിലും കാറ്റ് ശക്തിപ്പെട്ടേക്കും.

കാലാവസ്ഥ വാർത്തകൾ അറിയാൻ താഴെക്കൊടുത്ത ഞങ്ങളുടെ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

Comments (0)