Low Pressure Area Over Bay of Bengal: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ മഴ തുടരും

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ മഴ തുടരും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡിഷക്കും മുകളിലായി ന്യൂനമർദ്ദ മേഖല (Low Pressure Area) രൂപപ്പെട്ടു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ ഓഗസ്റ്റ് 8 മുതൽ 12 വരെ നേരിയതോ മിതമായതോ ആയ മഴ…

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ മഴ തുടരും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡിഷക്കും മുകളിലായി ന്യൂനമർദ്ദ മേഖല (Low Pressure Area) രൂപപ്പെട്ടു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ ഓഗസ്റ്റ് 8 മുതൽ 12 വരെ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

8, 9 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഓഗസ്റ്റ് 8, 9 തീയതികളിൽ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ (Isolated Heavy Rainfall) ലഭിക്കാനും സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ചില പ്രദേശങ്ങളിൽ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റങ്ങൾക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

Kerala SWeather : കേരളത്തിൽ മഴ മുന്നറിയിപ്പ് ശക്തം; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് കേരളത്തിൽ മഴ മുന്നറിയിപ്പ് ശക്തമാക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേരള–ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റ് ഓഗസ്റ്റ് 8, 9 തീയതികളിൽ കേരള–ലക്ഷദ്വീപ് തീരങ്ങളിൽ (Kerala Lakshadweep ) മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ചില അവസരങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. കടലിൽ മോശം കാലാവസ്ഥയ്ക്ക് സാധ്യത ശക്തമായ കാറ്റിനൊപ്പം മോശം കാലാവസ്ഥ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലുള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.

ന്യൂനമർദ്ദത്തിന്റെ സഞ്ചാരപാതയും ശക്തിയും അനുസരിച്ച് വരും ദിവസങ്ങളിൽ കേരളത്തിലെ മഴ മുന്നറിയിപ്പുകളിലും മാറ്റം വരാൻ സാധ്യതയുണ്ട്. English Summary : A Low Pressure Area has formed over the Southwest Bay of Bengal and Northern Odisha, bringing continued light-to-moderate rainfall across Kerala from August 8 to 12, according to the India Meteorological Department (IMD).

Comments (0)