വേനല്‍ ചൂട് കടുത്തു ; യു.എ.ഇയില്‍ ഡെലിവറി റൈഡര്‍മാര്‍ക്ക് ഉച്ചവിശ്രമ നിയമം ശക്തമാക്കി സര്‍ക്കാര്‍

വേനല്‍ ചൂട് കടുത്തു ; യു.എ.ഇയില്‍ ഡെലിവറി റൈഡര്‍മാര്‍ക്ക് ഉച്ചവിശ്രമ നിയമം ശക്തമാക്കി സര്‍ക്കാര്‍ യു.എ.ഇയില്‍ വേനല്‍ച്ചൂട് കടുത്തതോടെ ഡെലിവറി റൈഡര്‍മാര്‍ ഉള്‍പ്പെടെയുള്ള പുറംജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉച്ചവിശ്രമ നിയമ…

വേനല്‍ ചൂട് കടുത്തു ; യു.എ.ഇയില്‍ ഡെലിവറി റൈഡര്‍മാര്‍ക്ക് ഉച്ചവിശ്രമ നിയമം ശക്തമാക്കി സര്‍ക്കാര്‍ യു.എ.ഇയില്‍ വേനല്‍ച്ചൂട് കടുത്തതോടെ ഡെലിവറി റൈഡര്‍മാര്‍ ഉള്‍പ്പെടെയുള്ള പുറംജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉച്ചവിശ്രമ നിയമ നടപടികള്‍ കൂടുതല്‍ ശക്തമാക്കി യു.എ.ഇ. കഠിനമായ ചൂടില്‍ നിന്ന് ഇത്തരം തൊഴിലാളികള്‍ക്ക് ആശ്വാസമേകാന്‍ രാജ്യത്തുടനീളം നിര്‍ബന്ധിത ഉച്ചവിശ്രമ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം വ്യക്തമാക്കി ഉത്തരവിറക്കി.

ഉച്ചയ്ക്ക് ശേഷമുള്ള കടുത്ത വെയിലില്‍ ഡെലിവറി ഡ്രൈവര്‍മാരെ നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിക്കാന്‍ പാടില്ലെന്ന് മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയങ്ങളില്‍ നടന്നു കൊണ്ടുള്ള ഡെലിവറി സേവനങ്ങള്‍ പൂര്‍ണമായും നിരോധിച്ചു.

കൂടാതെ ഈ സമയങ്ങളില്‍ ഡെലിവറി ഓഡറുകളുടെ അളവ് പരിമിതപ്പെടുത്താനും പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദേശമുണ്ട്. ഡെലിവറി ജീവനക്കാര്‍ക്ക് വിശ്രമിക്കാനായി രാജ്യത്തുടനീളം പതിനായിരത്തിലധികം ശീതീകരിച്ച വിശ്രമ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുണ്ട്.

ബൈക്കുകളുടെ അറ്റകുറ്റപ്പണി, ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം, തണുത്ത കുടിവെള്ളം, വൈഫൈ സജ്ജീകരണങ്ങള്‍ എന്നിവ ഈ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. അടുത്തുള്ള വിശ്രമ കേന്ദ്രങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ തൊഴിലാളികള്‍ക്കായി പ്രത്യേക ലൊക്കേഷന്‍ മാപ്പ് സംവിധാനവും മന്ത്രാലയം തയാറാക്കിയിട്ടുണ്ട്.

നിയമം ലംഘിച്ച് ജീവനക്കാരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന കമ്പനി ഉടമകള്‍ക്ക് പിഴ ചുമത്തുമെന്നും പരിശോധനകള്‍ ഊര്‍ജിതമായി തുടരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ​ Summary : ​With summer temperatures soaring across the UAE, the Ministry of Human Resources and Emiratisation (MoHRE) has tightened the enforcement of the midday break law to ensure the safety of outdoor workers, particularly delivery riders.

Comments (0)