ദുബായിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാട് സ്വദേശി പിടിയിൽ
പാലക്കാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പാലക്കാട് സ്വദേശി കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസിന്റെ പിടിയിലായി. തിരുവേഗപ്പുറ കൈപ്പുറം അഴകൻകണ്ടത്തിൽ അയ്യൂബിനെയാണ് (58) അറസ്റ്റ് ചെയ്തത്. യുഎഇ പൊലീസ് ഉദ്യോഗസ്ഥനാണെന്ന്…
പാലക്കാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പാലക്കാട് സ്വദേശി കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസിന്റെ പിടിയിലായി. തിരുവേഗപ്പുറ കൈപ്പുറം അഴകൻകണ്ടത്തിൽ അയ്യൂബിനെയാണ് (58) അറസ്റ്റ് ചെയ്തത്.
യുഎഇ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. വ്യാജ ഓഫർ ലെറ്റർ, വർക്ക് പെർമിറ്റ്, വിമാന ടിക്കറ്റ് എന്നിവ നൽകി പരാതിക്കാരനിൽ നിന്ന് 1,22,600 രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.
പാലക്കാട് സ്വദേശിയായ പരാതിക്കാരനുമായി മെയ് മുതൽ ജൂലൈ വരെ രണ്ട് മാസത്തോളം വാട്സ്ആപ്പ് വഴിയാണ് പ്രതി സംസാരിച്ചത്. യുഎഇയിൽ പൊലീസ് ഉദ്യോഗസ്ഥനാണെന്നും നല്ല ശമ്പളത്തോടെ ജോലി ശരിയാക്കി തരാമെന്നും പറഞ്ഞാണ് വിശ്വാസം നേടിയത്.
തുടർന്ന് ഒരു സ്വകാര്യ കമ്പനിയുടെ പേരിൽ വ്യാജ ഓഫർ ലെറ്ററും യുഎഇ സർക്കാർ നൽകിയതാണെന്ന വ്യാജേന വർക്ക് പെർമിറ്റും വിമാന ടിക്കറ്റും വാട്സ്ആപ്പ് വഴി അയച്ചുകൊടുത്തു. വിസ നടപടികൾക്കും മറ്റ് ചെലവുകൾക്കുമായി ഘട്ടം ഘട്ടമായി പണം ആവശ്യപ്പെടുകയായിരുന്നു.
Comments (0)