വന്മുഖം കോടിക്കൽ എ എം യു പി സ്കൂൾ ഹരിത ഉദ്യാനത്തിൽ ജനപ്രതിനിധികളും വിദ്യാർത്ഥി കളും ചേർന്ന് തൈകൾ നടുന്നു.

കടലൂർ :വന്മുഖം കോടിക്കൽ എ എം യു പി സ്കൂൾ കാർഷിക ക്ലബ്ബിന്റെആഭിമുഖ്യത്തിൽ തവക്കൽ മാർഷൽ അ ക്കാഡമി, മൈക്കോ പാലിയേറ്റീവ് തിക്കോടി,ഫെയ്സ് കോടിക്കൽ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കു ന്നകാർഷിക ഉദ്യാനത്തിൽ പഴങ്ങൾ, പച്ചക്കറികൾ, പൂക്കൾ എന്നിവ…




കടലൂർ :വന്മുഖം കോടിക്കൽ എ എം യു പി സ്കൂൾ കാർഷിക ക്ലബ്ബിന്റെആഭിമുഖ്യത്തിൽ തവക്കൽ മാർഷൽ അ ക്കാഡമി, മൈക്കോ പാലിയേറ്റീവ് തിക്കോടി,ഫെയ്സ് കോടിക്കൽ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കു ന്നകാർഷിക ഉദ്യാനത്തിൽ പഴങ്ങൾ, പച്ചക്കറികൾ, പൂക്കൾ എന്നിവ വിപുലമായ രൂപത്തിൽ കൃഷി ചെയ്തു തുടങ്ങി. ഓണത്തിനാവശ്യമായ പച്ചക്കറികൾ സ്കൂളിൽ തന്നെ ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1000ഗ്രോ ബാഗുകളിലായി തക്കാളി, വഴുതിന, വെണ്ടക്ക, മുളക്,പയർ, എന്നിവ മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എം പി അഖില, തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഒ കെ ഫൈസൽ, മൂടാടി കൃഷി ഓഫീസർ ഫൗസിയ പി എന്നിവരുടെ സാനിധ്യത്തിൽ അധ്യാപകരും വിദ്യാർത്ഥി കളും രക്ഷിതാക്കളും ജന പ്രതിനിധികളും ചേർന്ന് നട്ടു പിടിപ്പിച്ചു,തുടർന്ന് നടന്ന കൃഷി പാഠം ബോധവൽക്കരണപരിപാടി യിൽ മാധ്യമപ്രവർത്തകൻ വി കെ പ്രമോദ് മുഖ്യ പ്രഭാഷണം നടത്തി.പി ടി എ പ്രസിഡന്റ്‌ നസീർ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാരായ പി പി കുഞ്ഞമ്മദ്,പി കെ മുഹമ്മദലി, ഗ്രാമ പഞ്ചായത്ത് മെമ്പർ മാരായ കെ പി കരീം, അനസ് ആയാടതിൽ, സ്കൂൾ മാനേജർ പി ബഷീർ,പി ടി സലീം, ജസീന ജലീൽ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ ഫൈസൽ എരന്നോത്ത് സ്വാഗതവും കാർഷിക ക്ലബ്‌ കോർഡിനേറ്റർ സനിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.

Comments (0)